തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി സഹായിച്ചു- സ്വപ്ന സുരേഷ്

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ.സാറ്റ്‌ലൈറ്റ് ഫോണുമായി കൊച്ചിയില്‍ പിടിയിലായ തീവ്രവാദിയെ മുഖ്യമന്ത്രി പിണറായി രക്ഷപെടുത്തി.എന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തി സ്വപ്ന സർക്കാരിന് തലവേദനയാകുന്നു

സാറ്റ്‌ലൈറ്റ് ഫോണുമായി കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിയിലായ യുഎഇ പൗരനെ വിട്ടയ്ക്കാന്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് ഇടപെട്ടെതു എന്ന് സ്വപ്‌ന സുരേഷ്. ഈജിപ്ത് സ്വദേശിയായ ഒരു തീവ്രവാദിയെ ആണ് രാജ്യം വിടാന്‍ പിണറായി വിജയന്‍ സഹായിച്ചതെന്ന് സ്വപ്‌ന പറഞ്ഞു. അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തിയ ഈ വ്യക്തി അഞ്ചു ദിവസത്തോളം കേരളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് കൊച്ചിയില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ രക്ഷപെടാന്‍ ശ്രമിക്കവേ ആണ് ഇയാള്‍ നിരോധിത തുറയ്യ സാറ്റ്‌ലൈറ്റ് ഫോണുമായി ഇയാള്‍ സിഐഎസ്എഫിന്റെ പിടിയിലാകുന്നത്.

തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി. എന്നാല്‍, ഇത്തരത്തില്‍ ഒരു യുഎഇ നിവാസി അറസ്റ്റിലായി എന്ന വിവരം കോണ്‍ലുസേറ്റിനു ലഭിച്ചു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരം താന്‍ എം. ശിവശങ്കറെ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയെ വിവരം അറിയിച്ചെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും ശിവശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് തന്റെ ഫോണിലേക്ക് ഒരു സത്യവാങ്മൂലത്തിന്റെ മാതൃക തന്നെന്നും അതു കോണ്‍ലുലേറ്റിന്റെ ലെറ്റര്‍ ഹെഡില്‍ തയാറാക്കി വാട്‌സാപ്പ് ചെയ്യാനും നിര്‍ദേശിച്ചു. കോണ്‍സുലേറ്റിലെ പിആര്‍ഒ വഴി അതു പോലീസിനു നല്‍കി. 2017 ജൂണ്‍ നാലാം തീയതി അറസ്റ്റിലായ യുഎഇ നിവാസിയെ ആറാം തീയതി ഒരു ഉപാധിയും ഇല്ലാതെ വിട്ടയച്ചു. ഇയാള്‍ രാജ്യം വിടുകയും ചെയ്തു. ഇതിന്റെ രേഖകളും സ്വപ്‌ന പ്രദര്‍ശിപ്പിച്ചു. ഒരു തീവ്രവാദിയെ ആണ് മുഖ്യമന്ത്രി രക്ഷിച്ചത്. 2017 ജൂണ്‍ 30നാണ് ഇയാള്‍ നിരോധിത ഫോണുമായി കേരളത്തില്‍ എത്തിയത്. പിടിയിലാകും വരെ ഇത്ര ദിവസം ഈ ഫോണുമായി ഇയാള്‍ എന്താണ് ചെയ്തതെന്ന് അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. ഒരു തീവ്രവാദിയെ കൈയില്‍ കിട്ടിയിട്ടും വിട്ടയച്ച് പിണറായി ഒരു ഭീകരവാദിയെ സഹായിക്കുന്ന നിലപാടാണ് എടുത്തതെന്നും സ്വപ്ന.

ഷാർജ ഭരണാധികാരിയുടെ യാത്രപരിപാടിയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ എത്തിച്ചത് മകൾ വീണാ വിജയന് വേണ്ടിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര അനുമതി വാങ്ങാതെയാണ് ഷാർജാ ഭരണാധികാരിയെ തിരുവനന്തപുരത്ത് വരുത്തിയത്.‘വീണാ വിജയന് ഐ.ടി ഹബ്ബ് തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കൻ കമല വിജയൻ ശ്രമിച്ചു. എത്ര സ്വർണം സമ്മാനമായി കൊടുക്കാനാകുമെന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചതായും വീണ ആരോപിച്ചു.രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യവും മുഖ്യമന്ത്രി ചെയ്തിട്ടുണ്ട്. അതിന്റെ തെളിവുകൾ ശേഖരിക്കുകയാണെന്നുംസ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു

ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ നടത്തി ഞെട്ടിക്കുകയാണ് സ്വപ്ന, അത് കൊണ്ട് റയ്ഹാന്നെ കേസിന്റെ ചൂട് കുറയുന്നില്ല കഴിഞ്ഞ ദിവസം സ്വപ്ന മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരുന്നു രാത്രി ഏഴു മണിക്ക് ശേഷം താൻ തനിച്ചും യു.എ.ഇ കോൺസുൽ ജനറലിനൊപ്പവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇക്കാര്യം വ്യക്തമാകുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറയുന്നത് പച്ചക്കള്ളമാണെന്നും ധാർമികതക്ക് നിരക്കാത്തതാണെന്നും സ്വപ്‌ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സെക്യൂരിറ്റി ചെക്കുമില്ലാതെ താൻ ക്ലിഫ് ഹൗസിലെത്തിയതിന് 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും അവർ വ്യക്തമാക്കി.

എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യിൽ തെളിവുണ്ടെന്നും അവർ പറഞ്ഞു. ശിവശങ്കറുമായുള്ള എന്റെ ബന്ധത്തിലൂടെയാണ് മുഖ്യമന്ത്രിയും കോൺസുൽ ജനറലും തമ്മിലുള്ള രഹസ്യ യോഗങ്ങൾ ഏഴു മണിക്ക് ശേഷം ഏർപ്പാട് ചെയ്തതെന്നും ഇതിന് താനും അവരുടെ കൂടെ പോയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണസുൽ ജനറൽ ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്തതിനാൽ ക്ലിഫ്ഹൗസിലെ യോഗങ്ങൾ അനധികൃതമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.സ്പ്രിംഗ്ലർ കേസിൽ ശിവശങ്കർ ബലിയാടായെന്നും അതെങ്ങനെയോ തലയൂരി പോയപ്പോൾ പിന്നീട് താൻ ബലിയാടായെന്നും സ്വപ്‌ന പറഞ്ഞു. ഷാർജയിൽ ഐ.ടി ഹബ്ബ് സ്ഥാപിക്കാനായി ഷെയ്ഖിന് കൈക്കൂലി നൽകിയെന്നല്ല, വാഗ്ദാനം ചെയ്തുവെന്നാണ് താൻ പറഞ്ഞതെന്നും അവരതൊന്നും സ്വീകരിക്കില്ലെന്നും സ്വപ്‌ന ചൂണ്ടിക്കാട്ടി.

മറ്റൊന്ന് സ്പ്രിംഗ്ളര്‍ കരാറിന്റെ മാസ്റ്റർ ബ്രയിൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനാണെന്നും സ്വപ്‌ന ആരോപിച്ചു. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജികിന് ഇതിൽ പങ്കുണ്ടെന്നും അവർ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു നൽകിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.ഹ്യൂമൺ ഡാറ്റാ ബേസ് വിൽപ്പന (സ്പ്രിംഗ്‌ളറിൽ) നടന്നിട്ടുണ്ട്. അന്ന് ഞാൻ ജോലി ചെയ്യുന്നത് കേരള ഗവൺമെന്റിന്റെ സ്‌പേസ് പാർക്ക് പ്രോജക്ടിലാണ്. വീണ വിജയൻ, സ്പ്രിംഗ്‌ളറിന്റെ മാസ്റ്റർ ബ്രയിൻ, അവരാണ് അതിനു പിന്നിലുള്ള ഒരാൾ. ശിവശങ്കർ സർ അന്നെന്നെ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സമയമാണ്. തന്നെ ബലിയാടാക്കുകയാണ്, ഒരുപക്ഷേ അറസ്റ്റുണ്ടാകാം, അല്ലെങ്കിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ സിഎമ്മും സിഎമ്മിന്റെ മകളും എറിഞ്ഞു കൊടുക്കുകയാണ് എന്ന് ശിവശങ്കർ എന്നോട് വേദനയോടെ പറഞ്ഞതാണ്.