സ്വപ്നക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ അഴിച്ചു കൊടുത്തു, ചൂണ്ടുവിരൽ പിണറായിക്കു നേർ

കുപ്രസിദ്ധ കള്ളക്കടത്ത് കാരി സ്വപ്നയെ ട്രിപ്പിൾ ലോക്ക് ഡൗ ൺ തകർത്ത് തിരുവന്തപുരത്ത് നിന്നും ബാംഗ്ളൂരിൽ എത്തിച്ചത് എങ്ങിനെ. സ്വപ്ന അതിർത്തി കടന്നത് പോലീസ് വാഹനത്തിലോ സ്റ്റേറ്റ് കാറിലോ…വൻ അധികാര ദുർവിനയോഗം നടന്നിരിക്കുന്നു. സ്വപ്നയുടെ അറസ്റ്റിനു പിന്നാലെ പിണറായിക്ക് നേർ ചൂണ്ടുവിരൽ ഉയർത്തി ഈ വൈറൽ ചോദ്യം  ഉന്നയിച്ചത് ബിജെപിയുടെ അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആണ്‌!

ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് എങ്ങനെ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പാസ്സും പ്രത്യേക അനുവാദവും പരിശോധനകളുമെല്ലാം വേണ്ടപ്പോഴാണ് സ്വപ്ന അനായാസം സംസ്ഥാനം വിട്ടത്. ഇതോടെ സർക്കാർ തന്നെ സ്വപ്നയ്ക്കും സന്ദീപിനും സൗകര്യങ്ങളൊരുക്കി നൽകി എന്നു വേണം കരുതാൻ. സ്വപ്ന കുടുംബ സമേതമാണ് സന്ദീപുമായി സംസ്ഥാനം വിട്ടത്. ലോക്ക് ഡൗൺ കാലത്ത് ഇത്രയേറെ പേർക്ക് സർക്കാർ ഉന്നതരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാകില്ല.
ഒളിയിടത്തു നിന്ന് ടിവി ചാനലിൽ ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായതാണ്. സിപിഎം തിരക്കഥ അനുസരിച്ചാണവർ പ്രവർത്തിക്കുന്നത്.ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ. ഐ. എ യ്ക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന അതിർത്തികൾ എല്ലാം കൊട്ടി അടച്ചിരിക്കുന്നു. എന്നിട്ടും സ്വപ്ന എന്ന കൊള്ളക്കാരിക്കായി അതിർത്തികൾ മലർക്കെ തുറന്നു. കാരണം അവർ പോയത് ഔദ്യോഗിക വാഹനത്തിലോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയിലോ..എല്ലാം നിഗൂഢം തന്നെ. 2 ദിവസം മുമ്പ് ഇവരുടെ ഓഡിയോ എത്തിച്ചതും ഭീകര വാദ ബന്ധം ഉള്ളവർ തന്നെയാണ്‌. സ്വപ്നയെ അതിർത്തി കടത്ത് വിട്ട കേരളാ പോലീസും സർക്കാരും രാജ്യ ദ്രോഹിക്കും കള്ള കടത്ത് കാരിക്കും കുട പിടിക്കുകയായിരുന്നു