സ്വപ്ന മനോരോഗിയാകാൻ അഭിനയിച്ചു, കോടതിയില്‍ സ്വപ്‌ന പറഞ്ഞത്

കൊച്ചി: സ്വപ്ന സുരേഷ് പഠിച്ച കള്ളി ആണെന്ന് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. ഈ കേസു പോലും തെളിയുമോ എന്നും ഇവരെ കൊണ്ട് സത്യം പറയിപ്പിക്കാൻ ആകുമോ എന്നും വരെ സംശയങ്ങൾ ഉയരുന്നു. ഇതിനിടെ കോടതിയിൽ പുതിയ അടവുമായി സ്വപ്ന. തനിക്ക് മാനസീക പ്രശ്നം ഉണ്ടെന്നുള്ള രീതിയിൽ അസ്വഭാവികമായ കാര്യങ്ങൾ  ഉദ്യോഗസ്ഥരോട് പറയുകയും അഭിനയിക്കുകയും ചെയ്തു. കേസ് എങ്ങിനെ അട്ടിമറിക്കണം എന്ന് സ്വപ്നക്ക് നിർദ്ദേശം എവിടെ നിന്നോ ലഭിച്ചിട്ടുണ്ട്. തനിക്ക് മാനസിക അസ്വാസ്ത്യം ഉള്ളതിനാൽ ധ്യാനിക്കാൻ സൗകര്യം വേണം എന്നും ആവശ്യപ്പെട്ടു. മനശാസ്ത്ര വിദഗദരേയും കൗൺസിലർമാരെയും ജയിലിൽ എത്തിച്ച് അവരോടൊത്ത് സമയം കളയാനും മാനസീക രോഗം ഉണ്ടെന്ന് വരുത്തി തീർക്കാനും ഉള്ള നിക്കമാണ്‌ ഇപ്പോൾ കള്ള കടത്തുകാരി സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിൽ.

ബംഗളൂരുവില്‍ നിന്നും ശനിയാഴ്ച രാത്രിയോടെ പിടിയിലായ സ്വപ്‌നയെയും സന്ദീപിനെയും കൊച്ചിയിലെ എന്‍ഐഎ കോടിയിലെത്തിച്ചു റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇതിനിടെ ഒരിക്കല്‍ പോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാന്‍ സ്വപ്‌ന തയ്യാറായില്ല. യാതൊരു പ്രതികരണവും നടത്തിയില്ല.

സ്വപ്നയെ പിടികൂടിയപ്പോള്‍ പര്‍ദയാണ് അണിഞ്ഞിരുന്നത്. കൊച്ചിയിലേക്ക് കൊണ്ടുവന്നപ്പോഴും പര്‍ദ തന്നെയായിരുന്നു വേഷം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി പി കൃഷ്ണകുമാര്‍ ചോദിച്ചപ്പോള്‍ മനസ് ശാന്തമാക്കാന്‍ ആയി മെഡിറ്റേഷന് സൗകര്യം വേണമെന്ന് ആയിരുന്നു ഇരുവരും അഭ്യര്‍ത്ഥിച്ചത്.

പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നും മരുന്ന് കഴിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് ആയിരുന്നു മറുപടി. സ്വപ്‌ന ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ എത്താതിരുന്നതിനാല്‍ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി നിയോഗിച്ച അഡ്വ. വിജയമാണു സ്വപ്‌നയ്ക്കായി ഹാജരായത്. കോടതി കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നില്ലെന്ന് അവര്‍ പറഞ്ഞു. നേരത്തേ സ്വപ്‌നയുടെ ഭര്‍ത്താവും മകളും മകനും എന്‍.ഐ.എ. ഓഫിസിലെത്തിയിരുന്നു. സ്വപ്‌നയ്ക്കു നിയമസഹായങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു ഇവര്‍ എത്തിയത്.