“താൻ ഏതു നിമിഷവും വധിക്കപ്പെടാം” സ്വപ്ന സുരേഷിന്റെ ജീവന് ഭീക്ഷണി

 

കൊച്ചി/ താൻ ഏതു നിമിഷവും വധിക്കപ്പെടാമെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വപ്നക്ക് തുടർച്ചയായി വധഭീഷണി ഉണ്ടാവുകയാണ്. പോലീസ് ഇതൊന്നും കണ്ടില്ലെന്നും നടിക്കുന്നു. ഏതു നിമിഷവും താനും കുടുംബവും കൊല്ലപ്പെടാമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. ഒരു മാധ്യമത്തോടാണ് സ്വപ്ന വേദനയോടെ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇന്നലെ രാവിലെ മുതൽ പേരും മേൽവിലാസവും വെളിപ്പെടുത്തി നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നു. മുഖ്യമന്ത്രി, ഭാര്യ, മകൾ, കെ ടി ജലീൽ എന്നിവർ ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഫോൺ കോളുകളിലൂടെ ആവശ്യപ്പെടുന്നത്. മറിച്ചാണെങ്കിൽ, തന്നെ ലോകത്തുനിന്ന് ഇല്ലാതാക്കുമെന്ന കടുത്ത മുന്നറിയിപ്പുകളാണ് ലഭിക്കുന്നതെന്നും സ്വപ്ന സുരേഷ് പറയുന്നു.

ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പോലീസ് ഇതുവരെ ഒരു അന്വേഷണത്തിനും തയ്യാറായിട്ടില്ല. കെ.ടി ജലീൽ സാറിന്റെ ആളെന്നു പറഞ്ഞാണ് ശനിയാഴ്ച നൗഫൽ എന്നു പേരുള്ള വ്യക്തി സ്വപ്നയെ വിച്ച് ഭീക്ഷണി മുഴക്കിയിരിക്കുന്നത്‌. സ്വപ്നയെ കേരളത്തിലെവിടെയും ജീവിക്കാൻ അനുവദിക്കാത്ത നിലയിലാണ് പോലീസിന്റെ ശല്യം ചെയ്യൽ നടക്കുന്നത്. പൊലീസുകാരും സ്‍പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും അവരെ ഒരു ‘സ്ത്രീ’എന്നാ ഒരു പരിഗണയും നൽകാതെ ബുദ്ധിമുട്ടിക്കുന്നു.

“കൊല്ലുകയാണെങ്കിൽ ഒറ്റയടിക്ക് കൊല്ലുക. അതല്ലാതെ ഇങ്ങനെ നശിപ്പിക്കാൻ ശ്രമിക്കരുത്. ഒരുപാട് ബുദ്ധിമുട്ടിയാണ് പാലക്കാട് നിന്ന് ​​കൊച്ചിയിലേക്ക് വീടുമാറിയത്. എന്നാൽ ആ വീട്ടുകാരെയും പൊലീസുകാരും സ്‍പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിക്കുന്നു”. സ്വപ്ന പറയുന്നു.

തുടർച്ചയായി വധഭീഷണി ഉണ്ടാവുകയാണെന്നും ഏതു നിമിഷവും താനും കുടുംബവും കൊല്ലപ്പെടാമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രി ഡി.ജി.പിക്ക് അവർ പരാതി നൽകിയ കാര്യവും സ്വപ്ന അറിയിച്ചു. കെ.ടി ജലീൽ സാറിന്റെ ആളെന്നു പറഞ്ഞാണ് ശനിയാഴ്ച നൗഫൽ എന്നു പേരുള്ള വ്യക്തി വിളിച്ചത്. മകനാണ് ആദ്യം​ ഫോൺ എടുത്തതെന്നും സ്വപ്ന സുരേഷ് പറയുന്നു.

അമ്മയും മകനും മാത്രമടങ്ങുന്ന കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. പാലക്കാടായിരുന്നു താമസമെങ്കിലും അവിടെയുള്ള വാടക കൊടുക്കാൻ നിര്വാഹമില്ലാത്ത അവസ്ഥയിൽ എറണാകുളത്ത് ഒരു ചെറിയ വീട്ടിലേക്ക് മാറുകയായിരുന്നു. എന്നാൽ ആ വീട്ടുകാരെയും പൊലീസുകാരും സ്‍പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിക്കുകയാണ്. സ്വപ്ന ആരോപിച്ചു.

കേസിൽ ഇ.ഡിയുമായി ചോദ്യം ചെയ്യലിൽ സഹകരിക്കെമെന്നു പറയുന്ന സ്വപ്ന ഇ.ഡിയുമായി സഹകരിച്ച് അന്വേഷണം ഒരിടത്ത് എത്തിക്കാൻ ക്രൈംബ്രാഞ്ചും മറ്റ് അന്വേഷണ ഏജൻസികളും അനുവദിക്കുന്നില്ലെന്നും പറയുന്നുണ്ട്. ഇ.ഡിയുടെ അന്വേഷണം നടക്കുമ്പോൾ തന്നെ ക്രൈംബ്രാഞ്ച് മറ്റും ഹാജരാകാൻ ആവശ്യപ്പെട്ടു സ്വപ്നയെ കുഴക്കുന്നത് ഇതാണ്. ‘അന്വേഷണം തടസ്സപ്പെടുത്താനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം’.സ്വപ്ന ഇക്കാര്യത്തിൽ പറയുന്നു.