സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു.

കൊച്ചി/ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിന്റെ വിവരങ്ങൾ അറിയാൻ സ്വപ്‌ന സുരേഷിനെ അഞ്ചരമണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ ചോദ്യം ചെയ്തു.

സ്വപ്നയുടെ ചോദ്യം ചെയ്യൽ വ്യാഴാഴ്ചയും തുടരും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യം ചെയ്യല്‍ നേരത്തെ അവസാനിപ്പിച്ചെന്ന് സ്വപ്‌ന തുടർന്ന് പ്രതികരിച്ചു.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ ഓഫീസിൾ ചോദ്യം ചെയ്യലിനായി എത്തിയത്. ബുധനാഴ്ച ഹാജരാകുന്നതിനു ഇഡി സ്വപ്‌നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നതാണ്.

164 മൊഴിയില്‍ സ്വപ്‌ന ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ തീരുമാനിക്കുന്നത്. ചോദ്യം ചെയ്യലിനിടെ സ്വപ്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നറിയിച്ചതിനെ തുടർന്ന് ബുധനാഴ്ചത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഹാജരാകാൻ ഇഡി സ്വപ്‌നയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന ഈ യിടെ വെളിപ്പെടുത്തിയിരുന്നത്.

മുന്‍മന്ത്രി കെടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164 മൊഴിയില്‍ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഉണ്ട്. മൊഴി പകര്‍പ്പ് കേന്ദ്ര ഡയറകറേറ്റ് പരിശോധിച്ച ശേഷം തുടര്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നൽകുകയായിരുന്നു. നേരെത്തെ സ്വപ്ന സുരേഷ് കസ്റ്റംസിനു നല്‍കിയിരുന്ന 164 മൊഴിയും ഇ ഡിയുടെ പക്കലുണ്ട്.