ഒരേ സമയം രണ്ടു പേരെ പ്രണയിച്ചിട്ടുണ്ട്- ശ്വേത മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയിൽ ചുവടു വയ്ക്കുന്നത്. പിന്നീട് സിനിമയിൽ നിന്നും അവധി എടുത്ത നടി പിന്നീട് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തി. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന് ശേഷമാണ് മോളിവുഡിലും പിന്നീട് നടി തിളങ്ങുന്നത്. കഴിഞ്ഞ 30 വർഷമായി ശ്വേത മലയാള സിനിമയുടെ ഭാഗമാണ്.

പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്. സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവർ പിരിഞ്ഞുവെന്ന് വരെയുള്ള വാർത്തകൾ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സനും സോഷ്യൽ ലോകത്ത് അത്ര സജീവമല്ല.

കരിയറിലേയും ജീവിതത്തിലേയും രസകരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള ശ്വേതയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രേസി സ്റ്റാർസിൽ പങ്കെടുക്കവെയായിരുന്നു ജീവ രസകരമായ ചോദ്യങ്ങൾ ശ്വേതയോട് ചോദിച്ചത്. ട്രോളുകൾ കാണുമ്പോൾ ദേഷ്യം തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ശ്വേത പറഞ്ഞത്. ഞാനത് ആസ്വദിക്കാറുണ്ട്. ഒരേ സമയം രണ്ടുപേരെ പ്രണയിച്ചിട്ടുണ്ടെന്നും ജീവയുടെ ചോദ്യത്തിന് മറുപടിയായി ശ്വേത പറഞ്ഞിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ സിനിമയിലേക്ക് വന്നതാണ്. സെലിബ്രിറ്റികളുടെ ഇടയിലാണ് വളർന്നത്. അതിനാൽ ഓട്ടോഗ്രാഫൊന്നും മേടിച്ചിട്ടില്ല.

ഭർത്താവറിയാതെ അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കുന്ന സ്വഭാവമില്ല. മോഷ്ടിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി. ഇപ്പോഴും ചെയ്യുന്നുണ്ട്. ഭർത്താവിന്റെ പോക്കറ്റിൽ നിന്നും പൈസ കക്കാറുണ്ട്. ഞാനാണ് എടുക്കുന്നതെന്നറിയാം, എല്ലാ ദിവസവും കുറച്ച് പൈസ ചിലവാക്കിയില്ലെങ്കിൽ എനിക്ക് സമാധാനമുണ്ടാവില്ല. ശ്രീയുടെ പേഴ്‌സിൽ നിന്നും പൈസ എടുത്ത് ഞാനെന്തെങ്കിലും മേടിച്ച് വരും. ഫുഡിന് വേണ്ടിയായാണ് കൂടുതൽ പൈസ ചിലവാക്കുന്നത്