സീറോ മലബാർ സഭ നേതൃത്വത്തിനെതിരേ വിശ്വാസികൾ കോടതിയിലേക്ക്

സീറോ മലബാർ സഭ വിശ്വാസികളുടെ ആനുഷ്ടാനങ്ങൾ നടത്തി നല്കുന്നതിൽ പണം വാങ്ങുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ കോടതിയേ സമീപിക്കാൻ തീരുമാനിച്ചതായി യു.കെയിലെ പ്രവാസി മലയാളികളായ വിശ്വാസികൾ അറിയിച്ചു.വിശ്വാസപരമായ അനുഷ്ടാനങ്ങൾ നടത്തി നല്കുവാൻ പണം ആവശ്യപ്പെടുന്നത് കോഴയും കൈക്കൂലിയും ആണ്‌. ഇത്തരം അഴിമതികൾ ഏതേലും പള്ളികളിൽ നടന്നാൽ വിശ്വാസികൾ ബന്ധപ്പെടണം എന്നും അറിയിക്കുന്നു. മാമോദീസ് മുങ്ങി ആയതിനു രേഖയും ഉണ്ട് എങ്കിൽ ബന്ധപ്പെട്ട ആചാരങ്ങൾ വിശ്വാസികൾക്ക് പള്ളികളിൽ നിന്നും സൗജന്യമായി ചെയ്ത് നല്കണം. മറ്റ് പള്ളികളിൽ നിന്നും കത്തുകളും ആയി വരുന്നവർക്കും കൂദാശകൾ ചെയ്ത് കൊടുക്കണം എന്ന് മാർപ്പാപ്പ കല്പന ഇറക്കിയിട്ടുണ്ട് എന്നും യു.കെ വിശ്വാസികൾ ഇറക്കിയ അറിയിപ്പിൽ പറയുന്നു. വിശ്വാസികളേ അതാത് വിഭാഗത്തിൽ പെടുന്ന പള്ളികളുടെ കത്തും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ട് കൂദാശകൾ നല്കാതിരിക്കുന്നതും സിവിൽ നിയമങ്ങളുടെ ലംഘനം ആണ്‌ എന്നും ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് യു.കെ മലയാളി കൂടിയായ ടോം ജോസ് തടിയമ്പാട് ഇറക്കിയ അറിയിപ്പിന്റെ പൂർണ്ണ രൂപം

മാർപാപ്പയെ വെല്ലുവിളിക്കുന്ന സീറോ കൊള്ളസംഘത്തിനെതിനെത്രരെ കോടതിയെ സമീപിക്കുന്നതിൽ നിങ്ങൾക്കും പങ്കാളികൾ ആകാം

മാർപ്പാപ്പ ബിഷപ്പ് മാർക്ക് അയച്ച ലെറ്ററിൽ മറ്റുപള്ളികളിൽ നിന്നും വരുന്നവർക്ക് കൂദശകൾ ചെയ്തുകൊടുക്കണം എന്ന് പറഞ്ഞിട്ടുള്ളതിനെ കാറ്റിൽ പറത്തി യു കെ യിലെ കത്തോലിക്കാ പള്ളികളികളിൽ നിന്നും കൊടുക്കുന്ന ലെറ്ററിനു പുല്ലുവിലകൊടുത്തു നാട്ടിൽ വിവാഹം കഴിക്കാൻ പോകുന്ന യുവതി ,യുവാക്കളെ ഭയപ്പെടുത്തി സീറോ കൊള്ളസംഘത്തിൽ ചേർത്ത് പണംപിടുങ്ങുന്നതിനു ഉപയോഗിക്കുന്ന സൂത്രവഴിയാണ് സീറോയുടെ ലെറ്റർ എന്ന ഉടായിപ്പ്, ഇതിനെതിരെ ഒരു സംഘം ആളുകൾ കോടതിയെ സമീപിക്കാൻ പോകുന്നു അതിലേക്കു സഹകരിക്കാൻ താൽപ്പര്യമുള്ളവർ ബിനീഷ് പി എബ്രഹാം ത്തിന്റെ ഈ നമ്പറിൽ ബന്ധപ്പെടുക 07950478728
ഇവിടെ ചാരിറ്റിയായി രജിസ്റ്റർ ചെയ്ത സംഘടനയാണ് സീറോ,എന്നാൽ . ആളുകളെ സമ്മർദ്ദം ചെലുത്തി അതിൽ ചേർക്കുന്നതിന് ലെറ്റർ എന്ന വാറോല ഉപയോഗിക്കുന്നത് ചാരിറ്റി നിയമങ്ങൾക്കു എതിരാണ് എന്നാണ് ആളുകൾ പറയുന്നത് .നാട്ടിലെ സീറോയുടെ വികാരി ലെറ്റർ കൊണ്ടുവന്നാലേ വിവാഹം നടത്തും എന്ന് പറയുന്ന വോഡിയോ ക്ലിപ്പ് ട്രാൻസ്‌ലേറ്റ് ചെയ്തു ഇംഗ്ലീഷ് സോളിസിറ്ററിനു കൊടുത്തിട്ടുണ്ട് കൂടാതെ നാട്ടിൽ വിവാഹം കഴിക്കാൻ പോയ ഒരു കുടുമ്പത്തെ അൾത്താരയിൽ വച്ച് അവഹേളിക്കുകയും നാണംകെടുത്തുകയും ചെയ്തതിനെതിരെയ അവരുടെ കുടുംബം കൊടുത്ത വിവിധ പരാതിയുടെ കോപ്പി യും വക്കിലിനു കൊടുത്തപ്പോൾ ഇതിൽ കേസിനുള്ള ഗ്രൗണ്ട് ഉണ്ടെന്നു൦ ഇതു land of law ക്കു എതിരാണെന്നും സോളിസിറ്റർ അറിയിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്
കഴിഞ്ഞ 15 വർഷമായി സമാധാനപരമായി ജീവിച്ച മലയാളി സമൂഹത്തിൽ ചൂഷണത്തിന്റെ പുതിയ വാതായനങ്ങൾ വെട്ടിത്തുറന്നു സീറോ എത്തിയതുമുതൽ പലതരത്തിലുള്ള അസ്വസ്ഥതകളാണ് സ്വൈരജീവിതത്തിൽ സീറോ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത് അതിലൊന്നാണ് ലെറ്റർ എന്ന വാറോല .ഇതിനെതിരെ താൽപ്പര്യമുള്ളവർ അണിചേരുക.മറ്റൊരു വിവരം ഐർലണ്ടിൽ സഭ വരുന്നതിനെതിരെ വിസ്വാസികൾ അവിടുത്തെ ബിഷപ്പ് കൗൺസിലിന് പരാതി നല്കിയിട്ടുണ്ടുണ് അറിയിച്ചിട്ടുണ്ട്