ബിജെപി ആസ്ഥാനം ആഹ്ലാദത്തിമിര്‍പ്പില്‍.. ഇത് ചരിത്ര വിജയമെന്ന് നേതൃത്വം

ചരിത്ര വിജയം ഉത്സവമാക്കി ബിജെപി ആസ്ഥാനം ന്യൂഡല്‍ഹി ബിജെപി പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ വന്‍ പ്രവാഹമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കിത് അഭിമാനമുഹൂര്‍ത്തമാണ്. വന്‍ ഭൂരിപക്ഷത്തോടെയാണ് ഇന്ത്യന്‍ ജനത നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചിരിക്കുന്നത്. ദേശീയത വികാരവും ഹിന്ദുത്വ ആശയങ്ങളും ബിജെപിക്ക് കരുത്തായി. ഈ കരുത്താണ് 352 സീറ്റുകള്‍ നേടി ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ ബിജെപിയെ സഹായിച്ചത്.

ചരിത്രത്തിലാദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രാജ്യത്ത് ഭരണം നിലനിര്‍ത്തുന്നത്. ഇതിന്റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും. 351 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. 2014ല്‍ ബിജെപി നേടിയ 282 സീറ്റും കടന്നാണ് ബിജെപിയുടെ ജൈത്രയാത്ര.

അതേസമയം, ബിജെപിയുടെ ചരിത്ര വിജയം ബിജെപി ദേശീയ ആസ്ഥാനത്ത് വന്‍ ആഘോഷമായി മാറിയിരിക്കുകയാണ്. വിജയം പങ്കിടാന്‍ ഒഴുകിയെത്തിയ പ്രവര്‍ത്തകരെക്കൊണ്ട് ആസ്ഥാനം നിറഞ്ഞിരിക്കുകയാണ്.

അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും നന്ദി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ബിജെപി ആസ്ഥാനത്ത് എത്തിചേര്‍ന്നു.