പാവാട നല്ല സിനിമ സര്‍ക്കാരിനെ പരിഹസിച്ച് ടി സിദ്ദീഖ്‌

സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച്‌ ടി സിദ്ദിഖ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്. ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കുമെന്നും സിദ്ധിഖ് പറഞ്ഞു.

ടി സിദ്ധിഖിന്‍റെ ഫേസ്ബുക് പോസ്റ്റ്:

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും. ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട്‌ കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട്‌ കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത്‌ ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട്‌ കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി…പാവാട ഒരു നല്ല സിനിമയാണു..