താലിബാന്‍ മതനേതാവ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

താലിബാന്‍ മതനേതാവ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലുപ്പെട്ടു. ഷെയ്ഖ് റഹീമുള്ള ഹഖാനിയെ കാബൂളില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കാബുളിലെ ഒരു സ്‌കൂളിലായിരുന്നു സ്‌ഫോടനം. ഇയാള്‍ പഠിപ്പിച്ചിരുന്ന സ്‌കൂളായിരുന്നു ഇത്. കാല്‍ നഷ്ടപ്പെട്ട ഒരു വ്യക്തി സ്‌കൂളിലേക്ക് പ്രവേശിച്ചതായും ഉടനെ സ്‌ഫോടനം നടന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ താലിബാന്റെ പ്രതികരണം ലഭ്യമല്ല.

കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നില്‍ താലിബാന്‍ ആണെന്നാണ് സൂചന. ആക്രമണത്തില്‍ നാല് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.