വൈറസിനെ അകറ്റാന്‍ മഞ്ഞളും ആര്യവേപ്പിലയും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു

കൊറോണയെ അകറ്റാന്‍ ജനങ്ങള്‍ പല കര്‍മങ്ങളും പൂജകളഉം ചെയ്യുന്നുണ്ട്. ചിലര്‍ അന്ധവിശ്വാസത്തിന്റെ പടുകുഴിയിലുമാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകൡ തളിച്ചു.

മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളില്‍ നിറച്ച് മഞ്ഞള്‍-ആര്യവേപ്പില വെള്ളം തളിച്ചത്. മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാല്‍ കോവിഡ് ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.കൊറോണ വൈറസിനെ കൊല്ലാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു. മഞ്ഞള്‍ ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികളില്‍ ഒരാള്‍ പറഞ്ഞു.

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഗുജറാത്തില്‍ 45 വയസുള്ള ആള്‍ മരിച്ചു ഇതോടെ രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 30 ആയി.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.

1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്.

മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. പഞ്ചാബിലെ മൊഹാലിയില്‍ 65 കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 39 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 25ന് ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ലഡാക്ക് സ്വദേശിക്ക് രാജസ്ഥനാല്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.