സോഷ്യൽ മീഡിയ വരുമാനത്തിൽ നികുതി ചുമത്താൻ നീക്കം

സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന വരുമാനത്തിനു നികുതി ചുമത്താൻ കേന്ദ്ര സർക്കാർ നീക്കം. വൈകില്ല..ജൂലൈ 1 മുതൽ ഇത് നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കും യു.ടുബും വഴി വ്യക്തികൾക്ക് ലഭിക്കുന്നത് വൻ വരുമാനം ആണ്‌. ഇത്തരം വരുമാനം നികുതി ചുമത്താതെ ആയിരുന്നു ഇത്ര കാലം പോയത്. എന്നാൽ ഇനി മുതൽ സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വരുമാനത്തിനു നികുതി ചുമത്തും എന്നാണ്‌ വരുന്ന വിവരങ്ങൾ.ഇത് അങ്ങിനെ അടക്കും എന്നതിനേകുറിച്ചും യു.ടുബർമാരും ഫേസ്ബുക്ക് പേജിലൂടെ വീഡിയോ ചെയ്യുന്നവരും ആലോചിച്ച് സമയം കളയണ്ട്

ഉറവിടത്തിൽ നികുതി ചുമത്താൻ അതായത് (ടിഡിഎസ്) കുറയ്ക്കും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) പുതിയ വ്യവസ്ഥയുടെ പ്രായോഗികത സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി.1961-ലെ ആദായനികുതി നിയമത്തിൽ 194R എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തി നികുതി വരുമാന ചോർച്ച തടയാൻ അത്തരം വരുമാനത്തിൽ TDS എന്ന വ്യവസ്ഥ കേന്ദ്ര ബജറ്റ് കൊണ്ടുവന്നിരുന്നു.ഇത്തരത്തിൽ 20000 രൂപയിൽ കൂടുതൽ വരുമാനം ഇത്തരം രീതിയിൽ ലഭിക്കുന്നവരുടെ വരുമാനത്തിന്റെ ഉറവിടത്തിൽ നിന്നും 10% ആയിരിക്കും ടി.ഡി.എസ് ചുമത്തുക. അത് കഴിഞ്ഞിട്ടുള്ള തുകയേ വ്യക്തികൾക്ക് കൈയ്യിൽ കിട്ടുകയുള്ളു

ഡോക്ടർമാർക്ക് ലഭിക്കുന്ന സൗജന്യ മരുന്ന് സാമ്പിളുകൾ, വിദേശ വിമാന ടിക്കറ്റുകൾ എന്നിവയും ഇനിമുതൽ ടി.ഡി.എസിൽ അതിന്റെ മൂല്യം കണക്കാക്കി ചുമത്തും.ഡോക്ടർമാർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇവ വെളിപ്പെടുത്തേണ്ടതുണ്ടെന്നും ഈ ഇനങ്ങൾ വിൽക്കുന്നില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ഇത് ഒഴിവാക്കി തരണം എന്നും അഫിഡവിറ്റ് ഫയൽ ചെയ്യാവുന്നതാണ്‌.കാർ, ടിവി, കംപ്യൂട്ടറുകൾ, സ്വർണ്ണ നാണയങ്ങൾ, മൊബൈൽ ഫോണുകൾ എന്നിങ്ങനെയുള്ള പണമായോ വസ്തുക്കളോ ലഭിക്കുന്ന ഇൻസന്റീവുകളും നികുതിയുടെ പരിധിയിൽ പെടുത്തി.