ഒമാന്‍ സുല്‍ത്താന്റെ ഓര്‍മ്മയില്‍ കോഴിക്കോട് ക്ഷേത്രത്തില്‍ അന്നദാനം

മതേതരത്വം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.. നാനാത്വത്തില്‍ ഏകത്വം ഉള്ളവര്‍ എന്ന് തന്നെയാണ് ഇന്ത്യക്കാരെ അടയാളപ്പെടുത്താറ്. വിവിധ മതങ്ങള്‍ തമ്മില്‍ കൈകോര്‍ക്കുന്നതിന്റെ തെളിവ് എങ്ങനെയാണെന്ന് കാണിച്ചു തരുകയാണ് കോഴിക്കോട് എടച്ചേരി കാക്കന്നൂര്‍ ക്ഷേത്രം. ഗള്‍ഫ് നാടുകളിലെ അറബികളെപ്പോലും അസൂയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തന്നതുമായ രീതിയിലുള്ള ചടങ്ങാണ് ക്ഷേത്രത്തില്‍ നടന്നത്. പ്രവാസികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായീദിന്റെ ഓര്‍മ്മയില്‍ കാക്കന്നൂര്‍ ക്ഷേത്രത്തില്‍ ഹിന്ദു ആചാര രീതിയില്‍ അന്നദാനം നടത്തി. ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ചാണ് നാലായിരത്തോളെ പേര്‍ക്ക് അന്നദാനം നടത്തുന്നത്.

ബൂസ് ബിന്‍ സഈദിന് വേണ്ടി ഒമാനില്‍ ജോലി ചെയ്യുന്ന മലയാളികളാണ് ക്ഷേത്രത്തില്‍ അന്നദാനത്തിന് നേതൃത്വം നല്‍കിയത്. ഖാബൂസ് ബിന്‍ സഈദിന്റെ പടം വെച്ചുള്ള ഫ്‌ളക്‌സുകള്‍ വച്ച് തിറ മഹോത്സവത്തിനെത്തിയ ജനങ്ങളെ അന്നദാന പരിപാടിയിലേക്ക് ക്ഷണിച്ചു. ഏകദേശം നാലായിരത്തോളം ആളുകള്‍ക്കാണ് സുല്‍ത്താന്റെ പേരില്‍ അന്നദാനം നല്‍കിയത്. സുല്‍ത്താന്റെ ആത്മശാന്തിക്ക് വേണ്ടി അന്നദാനം നടത്താന്‍ പിന്തുണ തേടി പ്രവാസി മലയാളികള്‍ ക്ഷേത്രകമ്മിറ്റിയെ സമീപിച്ചപ്പോള്‍ അന്നദാനത്തിന് പിന്തുണ നല്‍കി അവരും കൂടെ കൂടുകയായിരുന്നു. ഇതിന് മുമ്പും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനായി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടന്നിട്ടുണ്ട്. ചികിത്സയില്‍ കഴിഞ്ഞ സമയത്ത് രോഗ ശാന്തിക്കായി കാക്കന്നൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.

കടുത്ത ഇസ്ലാമിക രീതി പിന്തുടരുന്ന ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കാണാത്ത ഒരു കൂട്ടായ്മയാണ് കേരളത്തിലെ ഈ കൊച്ചു ക്ഷേത്രത്തില്‍ നടന്നത്. ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന രീതിയിലുള്ള  പ്രവയത്തിയാണ് ഇത്.. ഇത്തരം പ്രവര്‍ത്തികളിലൂടെ കേരളം ലോകത്തിന് തന്നെ മാത്യകയാണ്. അതില്‍ ഓരോ ഇന്ത്യക്കാരനും പ്രവാസിക്കും അഭിമാനിക്കാം