ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്…. അതീവ ജാഗ്രത നിര്‍ദേശം

കൊച്ചി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പോലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഹോം സ്‌റ്റേകളിലും ഹോട്ടലിലും താമസിക്കുന്നവരെക്കുറിച്ച് എന്നും രാവലെ ഒന്‍പത് മണിക്ക് വിവരം നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട് നല്‍കാത്ത ഹോം സ്‌റ്റേകളും ഹോട്ടലകളും റെയ്ഡ് നടത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.