ഭീകരന്മാർ കേരളത്തിലുമെത്തി, അസ്ംസ്കൃത വസ്തുക്കൾ ശേഖരിച്ചത് കേരളത്തിൽ വെച്ച്

മംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ബന്ധമെന്നും ആസൂത്രിതർക്ക് കേരളത്തിലും ബന്ധമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത്. മംഗളൂരുവില്‍ നടന്ന സ്ഫോടനത്തിന്റെ വേരുതപ്പി കര്‍ണ്ണാടക പോലീസ് കേരളത്തിലേക്കും എത്തിയിരിക്കുന്നത്, കേരളം ഭീകരരുടെ താവളമെന്ന് വ്യക്തമാക്കുന്നതാണ്.

ഇന്ത്യയില്‍ പലയിടത്തായ് അടുത്തിടെ നടന്ന സ്‌ഫോടനങ്ങളിലും ഭീകരാക്രമണങ്ങളുമെല്ലാം കേരള ബന്ധം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിന്റെയെല്ലാം വേരുതപ്പി ഇങ്ങ് കേരളം വരെ അന്വേഷണ സംഘങ്ങള്‍ എത്തിയിരുന്നു. കേരളം സുരക്ഷിത സംസ്ഥാനം, ഇവിടെ ഭീകര സാന്നിധ്യമില്ലെന്ന് തള്ളിമറിക്കുന്ന ഭരണകൂടത്തിനു മാത്രമാണ് ഇനിയും നേരം വെളുക്കാത്തത് എന്ന് വേണം പറയാൻ. നേരം വെളുക്കാത്തത് പലതും സർക്കാർ തന്നെ പൂഴ്ത്തുന്നു എന്നതാണ് വാസ്തവം.

മംഗലാപുരം സ്‌ഫേടനത്തിന് കോയമ്പത്തൂര്‍ സ്‌ഫേടനവുമായ് ബന്ധമുണ്ടോ യെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍ക്കും കേരളവുമായ് ബന്ധമുണ്ടായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ജമേഷ മുബിന്‍ കേരളത്തില്‍ പലതവണ വന്നിട്ടുണ്ട്. ശ്രീലങ്കന്‍ സ്‌ഫോടനക്കേസ്സിലെ പ്രതികളുമായും ഇവർക്ക് ബന്ധം. അങ്ങനെ ഇന്ത്യയിൽ പലയിടത്തും തൊട്ടയല്‍വക്കത്തും നടന്ന സ്‌ഫോടനക്കേസ്സിലെ പ്രതികള്‍ തമ്മില്‍ കെട്ടുപിണഞ്ഞ് കിടക്കുന്നു. ഇപ്പോള്‍ മംഗലാപുരത്ത് നടന്ന സ്‌ഫോടനത്തിലെ പ്രതിയുടേയും പിന്നാലെ അന്വേഷണം മുറുകിയപ്പോള്‍ എത്തിനില്‍ക്കുന്നത് കേരളത്തില്‍.

കേരളം ഭീകരരുടെ താവളമായ് മാറിക്കഴിഞ്ഞു, എന്നിട്ടും ഭരണകൂടത്തിന് നേരംവെളുത്തിട്ടില്ല. ഇപ്പോഴും കേരളത്തിന്റെ സ്ഥിതി വ്യക്തമായ് മനസ്സിലാക്കിയിട്ടും കേരളം സേഫെന്ന് പറഞ്ഞ് പല സത്യങ്ങളും മറച്ചുവെക്കുകയാണ് പിണറായി സര്‍ക്കാര്‍. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവനയിലെ ഓരോ വാക്കും സത്യം തന്നെയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കേരളത്തില്‍ ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍, റിക്രൂട്ടിങ് കേന്ദ്രങ്ങള്‍ ഉണ്ടെന്നുള്ള ബെഹ്‌റയുടെ വാക്കുകല്‍ ഇതിനോട് കൂട്ടി വായിക്കണം. ഭീകരര്‍ക്ക് കേരളത്തില്‍ ഒളിത്താവളങ്ങള്‍ ഒരുക്കാനും പണവും ആയുധങ്ങളും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും കേരളത്തില്‍ ആളുണ്ട്. ഇവയിലേക്കൊന്നും അന്വേഷണം നീളുന്നില്ല.

മാത്രമല്ല കര്‍ണ്ണാടകയില്‍ അടുത്തിടെ നടന്ന കലാപങ്ങളിലും, ഇപ്പോള്‍ നടന്ന സ്‌ഫോടനത്തിലും വരെ മലയാളി സാന്നിധ്യം. ഹിജാബില്‍ കര്‍ണ്ണാടകയില്‍ സമരം നടന്നപ്പോള്‍ അത് കലാപത്തിലേക്ക് എത്തിച്ചതില്‍ മലയാളികളുടെ നീക്കം ഉണ്ടായിരുന്നു. അതില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ഇടപെടല്‍ സമരം കലാപത്തിലേക്ക് എത്തിച്ചു. ഇതുകൂടാതെ കര്‍ണ്ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസ്സിലും മലയാളി ബന്ധം കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ മംഗലൂരു സ്‌ഫോടനത്തിലെ പ്രതിക്കും കേരളവുമായ് ബന്ധമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പിടിയിലായ പ്രതി ഷരീഖിന് സ്ഫോടക വസ്തു എത്തിയത് ആലുവയിലും നിന്ന്. ഷരീഖ് കേരളത്തിലും തമിഴ്നാട്ടിലും സ്ഫോടനവുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഷരീഖ് ആലുവയില്‍ എത്തിയിതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. ആമസോണില്‍ നിന്ന് സ്ഫോടനത്തിന് സഹായകമാകുന്ന ചില സാധനങ്ങള്‍ ആലുവയില്‍ നിന്നാണ് ഇയാള്‍ക്ക് ലഭിച്ചതെന്നാണ് സൂചന. ഷരീഖിന് കേരളത്തില്‍ ആരെങ്കുലുമായും ബന്ധമുണ്ടോ, ആരാണ് സഹായികള്‍ ഇതൊക്കെ അന്വേസഹിക്കുകയാണ് പോലീസ്.

അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. ഒരിടവും വിടാതെ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും,സ്‌ഫോടനത്തില്‍ ഐഎസ് ബന്ധമെന്നും എഡിജിപി അലോക് കുമാര്‍. ഷരീഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവില്‍ നടന്ന സ്‌ഫോടനത്തിന്റെ വേരുതപ്പി പോലീസ് കേരളത്തിലേക്ക് എത്തുമ്പോള്‍ ഷരീഖിന് സഹായം ചെയ്ത കേരളത്തിലുള്ളവര്‍ കുടുങ്ങും.