ടെസ്‌ല കാർ ഫാക്ടറി ഇന്ത്യയിൽ സ്ഥാപിക്കും

ഇലക്ട്രിക് കാറിലെ രാജാവായ ടെസ്‌ല ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കാർ ഫാക്ടറി സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി കമ്പിനി അറിയിച്ചു.കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് ഒരു പുതിയ ഫാക്ടറി സ്ഥാപിക്കുന്നത് വെളിപ്പെടുത്തിയിരിക്കുകയാണ്‌.

വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ ടെസ് ല ഫാക്ടറി ഈ വർഷം അവസാനത്തോടെ ഒരു പുതിയ ഫാക്ടറിക്കായി ഇന്ത്യയിൽ ഭൂമി ഏറ്റെടുക്കും എന്നറിച്ചു. ലോകത്തേ ഏറ്റവും വലിയ കാർ വിപണിയാണ്‌ ഇന്ത്യ. ടെസ്‌ല പ്ലാന്റ് നിർമ്മിക്കാൻ ഏറ്റവും ആവേശകരമായ രാജ്യം ഏതാണ് എന്ന ചോദ്യത്തിനായിരുന്നു മസ്‌ക് പറഞ്ഞ് മറുപടി.

ടെസ് ല കാർ ഇന്ത്യയിൽ നിർമ്മിക്കുന്നതോടെ ഇന്ത്യൻ വിപണിയിലെ വില ഗണ്യമായി കുറയും. ഇറക്കുമതി തീരുവ ഇല്ലാതാകുന്നതോടെ കാർ വില 25മോ അതിലധികമോ മാറ്റം വന്നേക്കാം.കമ്പനിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഇന്ത്യാ സർക്കാരും അനുകൂല നിലപാടായിരിക്കും. അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ ഫാക്ടറി ഇന്ത്യയിൽ ആയിരിക്കും.ടെസ്‌ലയുടെ ആസ്ഥാനത്ത് നിന്നുള്ള എക്‌സിക്യൂട്ടീവുകൾ ഗവൺമെന്റിന്റെ ചില വിഭാഗങ്ങളുമായി ചർച്ച നടത്തിയതായി കഴിഞ്ഞ ആഴ്ച ഐടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയിരുന്നു.