ക്രൈം നന്ദകുമാറിനു ജാമ്യം ഇല്ല, ജഡ്ജിയും മന്ത്രി വീണ ജോർജും ഒരേ ചടങ്ങിലെത്തി

ക്രൈം നന്ദകുമാറിനു ജാമ്യം നിഷേധിച്ച് എറണാകുളം ജില്ലാ കോടതി. അദ്ദേഹം രണ്ടാഴ്ചയായി ജയിൽ വാസത്തിലാണ്. 3 ദിവസം നന്ദകുമാറിനെ പോലീസ് കസ്റ്റഡിയിൽ ജയിലിൽ നിന്നും വിട്ടു എങ്കിലും വീണ്ടും ജാമ്യം നിഷേധിച്ചിരിക്കുകയാണ്‌. നീതി നിഷേധം ഇക്കാര്യത്തിൽ ഉണ്ടാകുന്നു എന്നും ജുഡീഷ്യറിയിൽ സാധാരണക്കാരുടെ വിശ്വാസത്തേ ബാധിക്കും എന്നും അവൈക്കൺ ഇന്ത്യാ മൂവ്മെന്റ് മേധാവി കൂടിയായ തമ്പി നാഗാർജുന കർമ ന്യൂസിനോട് പറഞ്ഞു

ജുഡീഷ്യറി ദേവതയുടെ കണ്ണുകെട്ടിവെച്ചിരിക്കുകയാണ്. കേസിന്റെ ആധികാരികത പോലും അന്വേഷിക്കാതെയാണ് കേസന്വേഷണം നടക്കുന്നത്. പോലീസ് സംരക്ഷിക്കുന്നത് ഭരണ പക്ഷത്തെയാണ്. സേർച്ച് വാറണ്ടുപോലുമില്ലാതെയാണ് അന്വേഷണം നടന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ല. ജുഡീഷ്യറിയുടെ തകർച്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

ജസ്ററിസ് ഹണി എം വർ​ഗീസും മന്ത്രീ വീണ ജോർജും തമ്മിലുള്ള ബന്ധം ഈ കേസിനെ സ്വാധീനിച്ചിട്ടുണ്ട്. ജനങ്ങളുടെ നികുതിപ്പണമാണ് ജുഡീഷ്യറിയിലുള്ളവരും കൈപ്പറ്റുന്നതും. ജുഡീഷ്യറിയിലുള്ളവർ ​ഗുണ്ടായിസത്തിലേക്ക് പോകുന്നത് ഒരിക്കലും ന്യായമല്ല. കേസു കൊടുക്കാനുള്ള എല്ലാ നടപടിക്കും പിന്തുണയായിട്ട് താനും അവൈക്കൺ ഇന്ത്യാ മൂവ്മെന്റും മുന്നിലുണ്ടാകുമെന്നും തമ്പി നാഗാർജുന കർമ ന്യൂസിനോട് പറഞ്ഞു