ഐശ്വര്യയുടെ ഗർഭപാത്രത്തിൽ 9.5 സെന്റിമീറ്റർ കീറൽ;ആശുപത്രിക്കെതിരേ ഗുരുര ആരോപണവുമായി കുടുംബം

പാലക്കാട്:തങ്കം ആശുപത്രിയില്‍ മാതാവും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേയും ആശുപത്രിക്കെതിരേയും ഗുരുര ആരോപണവുമായി കുടുംബം.ഐശ്വര്യയുടെ ഗര്‍ഭപാത്രത്തില്‍ 9.5 സെന്റിമീറ്റര്‍ കീറല്‍ ഉണ്ടായി. ഇത് കേസ് ഷീറ്റില്‍ പറയുന്നില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതാണ് കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് കാരണമെന്നും കുടുംബം ആരോപിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോള്‍, എടുത്തുമാറ്റിയ ഗര്‍ഭപാത്രം നല്‍കിയില്ല. പൊലീസ് ഇടപെട്ടാണ് ഗര്‍ഭപാത്രം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊടുത്തതെന്നും ഐശ്വര്യയുടെ കുടുംബം പറയുന്നു.പ്രസവശേഷമുള്ള ചികിത്സ ഒന്നും തന്നെ ഐശ്വര്യയ്ക്ക് ലഭിച്ചിരുന്നില്ല എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വീട്ടുകാരുടെ വാദം. ജൂലൈ നാലിനാണ് പ്രസവത്തെ തുടര്‍ന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ നവജാത ശിശുവുംമരിച്ചത് .