ആടുകൾക്കൊപ്പം ഉറങ്ങിയും കഴിച്ചും ജീവിക്കുന്ന അമ്മയും മകളും,തങ്കയുടെ ജീവിതമിങ്ങനെ

ആടുകൾക്കൊപ്പം ഉറങ്ങിയും കഴിച്ചും ജീവിക്കുന്ന അമ്മയും മകളും, ഇത് നോവലെ സിനിമയോ അല്ല, കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം എന്നാൽ ഇതൊരു യഥാർത്ഥസംഭവമാണ്.തങ്കയും മകളുമാണ് ആടുകളേ സ്നേഹിച്ച് ആടുകളേ കുടുംബാങ്ങളേ പോലെകരുതി ഒരുമിച്ച് താമസിക്കുന്നത്. പെരുമ്പാവൂരിനടുത്ത് കോടനാട് ആണ് തങ്കയും മകളും താമസിക്കുന്നത്.ചെറിയ ഒരു വീട്ടിലാണ് ആട്ടിടയരെപ്പോലെ ആടിനൊപ്പം തങ്കയും കുടുംബവും താമസിക്കുന്നത്. ആടിനൊപ്പമാണ് കഴിയുന്നതെങ്കിലും വീടെല്ലാം തങ്ക വൃത്തിയായിത്തന്നെ സൂക്ഷിച്ചിട്ടുണ്ട്.

ആട്ടിൻ കുഞ്ഞുങ്ങൾക്കൊപ്പം തന്നെയാണ് തങ്ക കിടക്കുന്നതും. പ്രാദേശിക അധികൃതർ ആട്ടിൻ കൂട് പണിത് നല്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തങ്ക ഒരു ഉറപ്പ് നല്കണം.ആട്ടിൻ കൂട് സൗജന്യമായി പണിത് പഞ്ചായത്ത് അധികൃതർ നല്കിയാൽ ആടുകളേ അങ്ങോട്ട് മാറ്റാം എന്നു ഉറപ്പ് നല്കണം. ഇത് കേട്ടതോടെ ആട്ടിൻ കൂട് വേണ്ടാ എന്ന തീരുമാനം തങ്ക എടുക്കുകയായിരുന്നു.

കാരണം തങ്കക്ക് ആടുകളേ വീട്ടിൽ നിന്നും മാറ്റാൻ ഇഷ്ടമല്ല. അത്രക്ക് കുടുംബത്തിലെ അംഗങ്ങളും ഭാഗവും ആയി കഴിഞ്ഞു. അവകൊപ്പം അല്ലാത്ത ഒരു ജീവിതം ഇപ്പോൾ ഇവർക്ക് ചിന്തിക്കാൻ ആകുന്നില്ല. അപരിചതർ വന്നാൽ അധികം തങ്കയും മകളും സംസാരിക്കില്ല. വാതിൽ അടച്ച് കളയും. കാരണം ആടുകളേ തങ്ങളിൽ നിന്നും മാറ്റുവാനും മറ്റും വരുന്നതാണോ എന്ന് ഇവർക്ക് ഭയമാണ്‌.