നമ്മുടെ ജീവിതത്തിലെ ആ സുന്ദരമായ രാത്രി, വിശ്വസിക്കാനാവുന്നില്ല- തരുണി

കാളിദാസ് ജയറാമിനോട് പ്രേക്ഷകർക്ക് പ്രത്യേക താൽപ്പര്യമുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളിൽ ബാലതാരമായി മനം കവർന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തിൽ എത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പൂമരം, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജാക്ക് ആന്റ് ജിൽ ഉൾപ്പെടെയുള്ള നടന്റെ മലയാള സിനിമകൾ പരാജയപ്പെടുകയായിരുന്നു. എന്നാൽ തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച കാളിദാസനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. സിനിമ തിരക്കിനിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാളിദാസ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്. അടുത്തിടെയാണ് തരിണി കലിംഗരായരുമമായുള്ള വിവാഹ നിശ്ചയം നടന്നത്.

ചെന്നൈയിൽ വച്ച്‌ നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടയും വിവാഹ നിശ്ചയം. ഇപ്പോഴിതാ തരിണി സമൂഹമാദ്ധ്യമത്തിൽ കുറിച്ച വാക്കുകളാണ് വെെറലാകുന്നത്.

വിവാഹ നിശ്ചയ രാത്രി നടന്ന വിരുന്നിലെ ചിത്രങ്ങൾ പങ്കുവച്ച്‌ തരുണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’- എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

നീലഗിരി സ്വദേശിനിയാണ് 24 കാരിയായ തരുണി കലിംഗരായർ. പതിനാറാം വയസിലാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഫാഷൻ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ തരുണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കാളിദാസിനെ പോലെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നുമുണ്ട്. നിലവിൽ കാ ളിദാസിന്റെയും തരുണിയുടെയും വിവാഹത്തെ കുറിച്ചാണ് ചർച്ച. എന്നാൽ ഇതെപ്പോഴാണെന്ന് വെളിപ്പെടത്തിയിട്ടില്ല.