ആദ്യ പ്രണയം തകർന്നത് കാമുകിയുടെ അമ്മ ​ഗർഭിണി ആണെന്ന് അറിഞ്ഞതോടെ- തരികിട സാബു

സാബുമോന്‍ അബ്ദുസമദ് എന്ന തരികിട സാബുവിനെ അറിയാത്ത മിനി സക്രീൻ പ്രേക്ഷകർ വിരളമായിരിക്കും. നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള സാബു നടനായും അവതാരകനുമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് സാബുവിനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കിയത്.

സാബു ബി​ഗ് ബോസിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. . രജിസ്റ്റര്‍ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് പ്രണയം തകര്‍ന്നതെന്ന് സാബു പറഞ്ഞത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് തനിക്ക് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായതെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു. താന്‍ ആദ്യം സമീപിച്ചപ്പോള്‍ അവഗണിച്ച കുട്ടി പിന്നീട് താന്‍ കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാല്‍ ആ സമയം പെണ്‍കുട്ടിയെ താന്‍ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

വക്കീലായി രണ്ടു വര്‍ഷം ജോലി ചെയ്തതിനു ശേഷം സാബു സൗദി അറേബിയയില്‍ പോയി ലുഫ്താന്‍സ വിമാനകമ്പനിയില്‍ ജോലി ചെയ്തു. കുറച്ചു കാലം കഴിഞ്ഞു തിരിച്ചു വന്നാണ് സിനിമയിലും മാധ്യമരംഗത്തും സജീവമാകുന്നത്. സാബു ആദ്യമായി നിര്‍മിച്ച ടെലിവിഷന്‍ സീരിയല്‍ ‘ചുമ്മാ’ യില്‍ അഭിനയിച്ചത് പേളിയാണ്