
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് ഷോയില്‍ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ പോലീസ് പറഞ്ഞത് സാബുമോന്‍ ഒളിവിലാണെന്നാണ്.
ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു എന്നും പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഈ ഷോ യില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍ പോലീസ് എന്തു ചെയ്യും.