താമരയും ഷാളും കൈമാറി തരൂരും കുമ്മനവും

ഒരു ത്രിവര്‍ണ ഷാള്‍ അങ്ങോട്ട്, ഒരു താമരപ്പൂ ഇങ്ങോട്ട്…ഇന്നലെ പ്രചാരണത്തിനിടെ കണ്ടുമുട്ടിയ ശശി തരൂരും കുമ്മനം രാജശേഖരനും പരസ്പരം കൈമാറിയത് ഇവയായിരുന്നു. ശത്രുത മല്‍സരത്തിലാണ്, പ്രചരണത്തില്‍ തങ്ങള്‍ മിത്രങ്ങളാണെന്ന സ്ഥനാര്‍ഥികളുടെ സന്ദേശം പ്രവര്‍ത്തകരെയും ആവേശവും ആനന്ദവും കെള്ളിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.

യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെയും ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരിന്റെയും പര്യടനം ഇന്നലെ കഴക്കൂട്ടം മണ്ഡലത്തിലായിരുന്നു. ചന്തവിളയിലെത്തിയപ്പോഴേക്കും രണ്ട് പേരുടെ വാഹന വ്യൂഹങ്ങളും നേര്‍ക്കു നേരെയായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുടെ ശബ്ദമുയര്‍ത്തി.