പിണറായി KUWJക്ക് വെറുതെ നല്കിയ 25ലക്ഷം കാണാനില്ല, നികുതിപണം PFIക്ക് നല്കിയോ

പത്രപ്രവർത്തകർക്ക് കേരള സർക്കാർ ഖജനാവിൽ നിന്നും ദില്ലിയിലേക്ക് നല്കിയ 25 ലക്ഷം രൂപ ഭീകരവാദത്തിനു ഉപയോഗിച്ചു എന്ന ഞടുക്കുന്ന വെളിപ്പെടുത്തൽ. ദില്ലിയിലെ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ) എന്ന സംഘടനക്ക് കേരള സർക്കാർ സൗജന്യമായി അനുവദിച്ച 25ലക്ഷം രൂപയാണ്‌ കാണാതെ പോയത്. ഈ കാലഘട്ടത്തിൽ മാധ്യമ ജിഹാദി സിദ്ദിഖ് കാപ്പൻ ദില്ലിയിലെ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ )യുടെ ചുമതലയിൽ ഉണ്ടായിരുന്നു.. ഏതായാലും ജനങ്ങൾ മരുന്നില്ലാതെ നരകിക്കുമ്പോൾ പിണറായി പത്രക്കാരുടെ പ്രീതിക്കായി വലിച്ചെറിഞ്ഞ 25 ലക്ഷം രൂപ ഇപ്പോൾ എവിടെ പോയെന്ന് ഒരു കാപ്പനും അറിയില്ല. കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ) ഡൽഹി ഘടകത്തിലെ 25 ലക്ഷം രൂപ സർക്കാർ ഫണ്ട് വെട്ടിപ്പിനെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഭാരവാഹികളും മുൻ ഭാരവാഹികളും പരസ്പരം പഴി ചാരി രക്ഷപ്പെടാൻ ശ്രമം. 25 ലക്ഷം രൂപയാണ്‌ നമ്മുടെ ഖജനാവിലെ പണം ഈ കേരള പത്ര പ്രവർത്തക യൂണ്യൻ നേതാക്കൾ വെട്ടിച്ചത്. ഇതിന്റെ ബാങ്ക് സ്റ്റേന്റ്മെന്റ് എൻ ഐ എ പിടിച്ചെടുത്തത് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ ബാഗിൽ നിന്നും ആയിരുന്നു എന്നും ഓർക്കണം. 25 ലക്ഷം രൂപ ഭീകരവാദികളുടെ കൈയ്യിൽ എത്തിയോ അതോ ഭാരവാഹികൾ അടിച്ച് മാറ്റിയോ എന്നാണ്‌ ഇപ്പോൾ ഉയരുന്ന ചോദ്യം. സിദ്ദിഖ് കാപ്പൻ സിക്രട്റ്ററിയായിരുന്ന സമയത്താണ്‌ ഫണ്ട് കാണാതാകുന്നത് എന്നതിനാൽ തന്നെ ഇത് ദേശ സുരക്ഷയേ ബാധിക്കുന്നു.

ഡൽഹി പൊലീസാണ് ഇതേ കുറിച്ച് ആദ്യം അന്വേഷിച്ചത്. നിലവിലുള്ള പ്രസിഡൻ്റ് പ്രസൂൻ കണ്ടത്തിനെയും (കേരള കൗമുദി) സെക്രട്ടറി ധന സുമോദിനെയും (മീഡിയ വൺ ) ചോദ്യം ചെയ്തപ്പോൾ തിരുവനന്തപുരത്തേക്ക് സ്ഥലം മാറി പോയ മുൻ ഭാരവാഹികളായ കിരൺ ബാബു (ന്യൂസ് 18) പി.കെ.മണികണ്ഠൻ (മാതൃഭൂമി) എന്നിവരാണ് ഫണ്ട് തിരിമറിക്ക് ഉത്തരവാദികൾ എന്നാണു മൊഴി നൽകിയത്. ഇതേ തുടർന്ന് ഡൽഹി പൊലീസ് കേസന്വേഷണം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറി.കമ്മിഷണറുടെ നിർദേശ പ്രകാരം വഞ്ചിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കിരൺ ബാബുവിനെയും മണികണ്ഠനെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇരുവരും രേഖാമൂലം മൊഴി സമർപ്പിക്കുകയും ചെയ്തു.

തനിക്കു ശേഷം വന്ന ഭാരവാഹികളുടെ കാലത്താണ് ആരോപണം ഉയർന്നതെന്നു കിരൺ ബാബു മൊഴി നൽകി. താൻ ഭാരവാഹിയായിരിക്കെ തുക വിനിയോഗിച്ചിട്ടില്ലെന്ന വ്യാജമൊഴിയും നൽകി.കിരൺ ബാബു ഭാരവാഹിയായിരുന്ന 2012-15 കാലയളവിൽ തുക ചട്ടവിരുദ്ധമായി എഫ്ഡിയായി നിക്ഷേപിച്ചു പലിശ സമാഹരിക്കുകയും എട്ടു ലക്ഷത്തിലേറെ തുക വകമാറ്റുകയും ചെയ്ത വസ്തുക മറച്ചു വച്ചാണ് മൊഴി. യൂണിയൻ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറിൽ ഇക്കാര്യം വ്യക്തമാണ്.പി.കെ.മണികണ്ഠൻ നൽകിയ മൊഴിയിൽ താൻ 2014‌ – 18 കാലത്താണ് ഭാരവാഹിയായിരുന്നതെന്നും തുക 2012 ലാണ് എഫ്ഡിയായി നിക്ഷേപിച്ചതെന്നും മുൻ ഭാരവാഹികളെ കുറ്റപ്പെടുത്തി. തുക വകമാറ്റി ചെലവാക്കാൻ തീരുമാനിച്ചത് തോമസ് ഡൊമിനിക് ( മലയാള മനോരമ) അധ്യക്ഷനായിരുന്ന സമിതിയുടെ ശുപാർശ പ്രകാരമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ശേഷം സെക്രട്ടറിയായ സിദ്ദിഖ് കാപ്പൻ സർക്കാർ ഫണ്ടിലെ തുക തീവ്രവാദ പ്രവർത്തനത്തിനു വി നിയോഗിച്ചുവെന്ന ആരോപണം ഉയർന്നതായും പി.കെ.മണികണ്ഠൻ്റെ മൊഴിയിൽ സൂചിപ്പിച്ചു. ഫണ്ട് തട്ടിപ്പിൽ തൻ്റെ മുൻഗാമികളും പിൻഗാമികളുമായ ഭാരവാഹികൾക്കും പങ്കുണ്ടെന്ന നിലപാടാണ് മണികണ്ഠൻ്റെ മൊഴിയിൽ .ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ്ങിൻ്റെ നോട്ടീസ് ലഭിച്ചതിനു മുൻ ഭാരവാഹിയെന്ന നിലയിൽ മറുപടി നൽകിയെന്നും മണികണ്ഠൻ അറിയിച്ചിട്ടുണ്ട്. ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് റിപ്പോർട്ട് ലഭ്യമായ ശേഷമാകും പൊലീസിൻ്റെ തുടർ നടപടികൾ.

എന്തായാലും നാട്ടുകാർക്ക് വാർത്ത് ഉണ്ടാക്കി തള്ളി മറിക്കുന്ന വല്യ ന്യായാധിപന്മാരായ കേരള പത്രപ്രവർത്തക യൂണിന്റെ ആ സമയത്തേ ഭാരവാഹികളേ മുഴുവൻ തൂക്കി എടുത്ത് അകത്തിട്ട് ചോദ്യം ചെയ്താലേ സത്യം പുറത്ത് വരൂ. നമ്മുടെ ഖജനാവിലെ 25 ലക്ഷം രൂപ രാജ്യ വിരുദ്ധ പ്രവർത്തനത്തിനായി ഇവർക്ക് അനുവദിച്ച് നല്കി ഒടുവിൽ കാശ് ആവിയായി പോയപ്പോൾ മുഖ്യമന്ത്രി പൊലും അനങ്ങുന്നില്ല. എന്തായാലും പോലീസ് അന്വേഷണവും അതുപോലെ തന്നെ ഇ.ഡിയും, എൻ ഐ എയും ഫണ്ട് മുക്കിയ പത്രപ്രവർത്തക നേതാക്കൾക്ക് പിന്നാലെയുണ്ട്.കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ) എന്ന സംഘടനക്ക് മാധ്യമ ധാർമ്മികതയും ജനങ്ങളുടെ നികുതി പണത്തോട് ഉത്തരവാദിത്വവും ഉണ്ടേൽ ഈ പണം ഖജനാവിൽ തിരിച്ചടയ്ക്കണം.