കനല്‍പൂവ് ലൊക്കേഷനിൽ സംവിധായകൻ നടിയെ പിടിച്ചു, ടി.എസ് സജിയുടെ കരണത്തടിച്ച് നടി ചിലങ്ക

കൊച്ചി.കനല്‍പൂവ് ലൊക്കേഷനില്‍ സംവിധായകനെ തല്ലി നടി’ലൊക്കേഷനില്‍ നടിയോട് അപമര്യാദയായി പല തവണ പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച് നടി ചിലങ്ക. കനല്‍പൂവ് ലൊക്കേഷനില്‍ സംവിധായകന്‍ ടി.എസ് സജിക്ക് നടിയുടെ മർദ്ദനം. സീരിയില്‍ നടിയോട് ലൊക്കേഷനില്‍ മോശമായി പെരുമാറിയ സംവിധായകന് താരത്തിന്റെ തല്ല്.

കനല്‍പൂവ് സീരിയില്‍ സംവിധായകനായ ടി.എസ് സജിക്കാണ് സീരിയലിലെ പ്രധാന താരം ചിലങ്കയില്‍ നിന്ന് കരണത്തടിയേറ്റത്. ലൊക്കേഷനില്‍ പലതവണ നടിയോട് അപമര്യാദയായി പെരുമാറിയ സംവിധായകനെ താരം തള്ളേണ്ട അവസ്ഥയെത്തുക യായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ അടക്കമുള്ള സിനിമകള്‍ സമ്മാനിച്ച ടി.എസ് സുരേഷ് ബാബുവിന്റെ സഹോദരന്‍ ആണ് അടി കൊണ്ട ടി.എസ് സജി.

സംഭവത്തില്‍ ലൊക്കേഷനില്‍ സഹകരിച്ചവരുടെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസുമായി മുന്നോട്ട് പോകുകയാണെന്നും പിന്നീട് വിശദമായ പ്രതികരണം നല്‍കാമെന്നുമാണ് നടിയുടെ പ്രതികരണം. ടി.ആര്‍.പി റേറ്റിങ്ങിൽ മികച്ച നിലയിൽ മുന്നോട്ട് പോകുന്ന സീരിയലാണ് കനല്‍പൂവ്. സീരിയല്‍ ലൊക്കേഷനിലെ തല്ല് വിവാദമായതോടെ നടിയെ അനുകൂലിച്ച് ഒരുപക്ഷവും സംവിധായകനായി നിലകൊണ്ട് സീരിയല്‍ ഫെര്‍ട്ടേണിറ്റിയും രംഗത്ത് വന്നിട്ടുണ്ട്.

എന്നാൽ മലയാളം സീരിയില്‍ ഫെര്‍ട്ടേണിറ്റിയിലെ അംഗമായി സംഗീത മോഹന്‍ ഉൾപ്പടെയുള്ളവർ നേടിക്കൊപ്പമാണ്. നിലവില്‍ പൊലീസ് കേസായതോടെ നടി കേസുമായി മുന്നോട്ട് പോകും. കടന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിക്കുകയാണ് നടി ചെയ്തതെന്നും സംവിധായകന് ചെറുത്ത് നില്‍പ്പിന്റെ ഭാഗമായി തല്ല് ലഭിച്ചെന്നും ആണ് പുറത്ത് വന്നിട്ടുള്ള വിവരം.

ഇതിനിടെ സംവിധായകന്റെ അതിക്രമത്തിൽ സീരിയല്‍ ഫെര്‍ട്ടേണിറ്റി നടപടി സ്വീകരിച്ചിട്ടില്ലെന്നും സംവിധായകനെ പിന്തുണയ്ക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൈരളി ടി.വിയുടെ പ്രധാന ചുമതല വഹിക്കുന്ന സംവിധായകന്‍ അടക്കം സംഘടനാ ഭാഗവാഹികളായ മുന്ന് പേരാണ് സംഭവത്തില്‍ സംവിധായകന് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്.

സംഭവത്തിൽ നടിക്കെതിരെ നടന്ന ലൈംഗീക അതിക്രമത്തിൽ ഇവർ മൂന്നു പേരും അക്രമിക്കൊപ്പമാണ്. വിഷയത്തില്‍ ടി.എസ് സജിയെ അടുത്ത ദിവസം പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് നാളുകളായി സംവിധായകനില്‍ നിന്ന് താരത്തിന് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടു വരുകയായിരുന്നു. പിന്നാലെയാണ് പരസ്യമായി തല്ലി പ്രതികരിക്കുന്ന ഘട്ടത്തിലേക്ക് നടി എത്തുന്നത്.