പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പരസ്പരം അറിയാതെ പീഡിപ്പിച്ച അച്ഛനും മകനും പീഡിപ്പിച്ചു

മലപ്പുറം . പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പരസ്പരം അറിയാതെ പീഡിപ്പിച്ച അച്ഛനും മകനും മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായി. ഏഴു വയസും പതിനൊന്നു വയസുമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് അച്ഛനും മകനും പീഡിപ്പിച്ചിരിക്കുന്നത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

പോലീസിന്റെ പിടിയിലാകും വരെ അച്ഛൻറെ പീഡനം മകനും മകൻറെ പീഡനം അച്ഛനും പരസ്പരം അറിഞ്ഞില്ല. 6 മാസകാലമായി കുട്ടികൾ ലൈംഗിക പീഢനത്തിന് ഇരയായതായി സ്ഥലത്തെ അംഗണവാടി അധ്യാപിക കൗൺസിലിംഗിലൂടെ മനസിലാക്കി പോലീസിനെ അറിയിക്കുകയായിരുന്നു..

ചിറക്കൽ എസ്ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ തിരഞ്ഞ് പോലീസ് എത്തിയെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് മഫ്തിയിയിലെത്തിയ അന്വേഷണ സംഘം തന്ത്ര പൂർവം പിടികൂടുകയായിരുന്നു.

അടൂരിൽ ജോലി ചെയ്യുന്ന അയ്യപ്പന്റെ മകൻ വിഷ്ണു സംഭവം അറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി രക്ഷപെടാൻ ശ്രമം നടത്തി നോക്കി. അടൂർ പോലീസിന്റെ സഹായത്തോടെ വിഷ്ണുവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.