ജോ ബൈഡനെ വധിച്ച് അമേരിക്കയുടെ അധികാരം പിടിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

അമേരി്ക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വധിച്ച് അമേരിക്കയുടെ അധികാരം പിടിക്കാന്‍ ശ്രമിച്ച ഹിറ്റ്‌ലറുടെ അരാധകനെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യാക്കാരന്‍ അറസ്റ്റില്‍. അമേരി്ക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് 19 കാരനായ ഇന്ത്യന്‍ വംശജന്‍ സായ് വര്‍ഷിത് കണ്ടുലയെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ തന്റെ വാഹനം വൈറ്റ് ഹൗസിന്റെ സുരക്ഷാ ബാരിക്കേഡുകളിലേക്ക് ഇടിച്ചുകയറ്റുന്നത്. ഇയാളില്‍ നിന്നും നാസി ചിഹ്നമുള്ള പതാകയും പിടിച്ചെടുക്കുകയുണ്ടായി. താന്‍ ജോ ബൈഡനെ കൊല്ലാനാണ് എത്തിയതെന്നും അഡോള്‍ഫ് ഹിറ്റലറുടെ ആരാധകനാണെന്നും ഇയാള്‍ സുരക്ഷാ ഏജന്‍സികളോട് പറഞ്ഞിട്ടുണ്ട്.

ജോ ബൈഡനെ വധിച്ച് അമേരിക്കയുടെ അധികാരം പിടിച്ചെടുക്കാനായിരുന്നു തന്റെ ശ്രമം എന്നാണു ഇയാൾ കോടതിയിൽ കൊടുത്ത മൊഴിയിൽ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ആറുമാസമായി ജോ ബൈഡനെ വധിക്കാനുള്ള ഗൂഡാലോചന താന്‍ നടത്തുകയായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ സത്യ വാങ്ങ്മൂലം നല്‍കിയിട്ടുണ്ട്.

അമേരിക്കയിലെ മൗസൗറിയില്‍ താമസിക്കുന്ന ഈ ചെറുപ്പക്കാരന്‍ വാഷിംടണില്‍ എത്തി അവിടെ നിന്നും വാടകക്ക് എടുത്ത ഒരു ട്രക്ക് വൈറ്റ് ഹൗസിന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. താൻ ഹിറ്റ്‌ലറെ ആരാധിക്കുന്ന ആളാണെന്നും അതിനാലാണ് ജോ ബൈഡനെ കൊല്ലാന്‍ ശ്രമിച്ചതെന്നും പിടിയിലായ ഉടനെ തന്നെ സായ് വര്‍ഷിത് കണ്ടുല പറഞ്ഞിരുന്നു.