‘ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് കേരള സർക്കാർ ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നത്’

ഇംഗ്ലീഷ് ഭാഷയിൽ PHD ഉള്ള ചിന്ത ജെറോമിനോട് 150 വാക്കുകളിൽ അവരെക്കുറിച്ച് എഴുതുവാൻ പറയുകയാണെങ്കിൽ 100% ഞാൻ ഗ്യാരണ്ടി ചെയ്യാം അതിൽ മിനിമം 15 മുതൽ 20 തെറ്റുകൾ കാണാമെന്ന് പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ. തെലുങ്ക് ചിത്രം ആർആർആറിന് ഓസ്‌കർ പുരസ്‌കാരം ലഭിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് ചിന്ത ഇട്ട ഒരു പോസ്റ്റിനാണ് മാത്യു സാമുവലിന്റെ പരിഹാസം.

ചിന്താ ജെറോം ഇംഗ്ളീഷിൽ ഓസ്കാർ അവാർഡ് ജേതാവിനെ അഭിനന്ദിച്ച് ഇംഗ്ളീഷിൽ ഇട്ട പോസ്റ്റ് നിറയെ ഗ്രാമർ തെറ്റാണേ എന്നാണ്‌ മാത്യു സാമുവേൽ പറയുന്നത്…ഇത് എന്ത് മലരാണ് അവർ എഴുതി വെച്ചിരിക്കുന്നത്, നേരെ ചൊവ്വേ കോപ്പിയടിക്കാൻ പോലും അറിയില്ല എന്നും ചോദിക്കുന്നു

ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത്. അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി. പഠനം ഇവിടം വരെയെത്തി. ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് കേരള സർക്കാർ മാത്രം ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നു, വാഹനം കൊടുക്കുന്നു ഓഫീസ് കൊടുക്കുന്നു…മാത്യു സാമുവൽ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇംഗ്ലീഷ് ഭാഷയിൽ പിഎച്ച്ഡി ഉണ്ടായിട്ടും പ്രശംസിച്ചുകൊണ്ട് രണ്ട് വരി പ്രശംസിച്ചു കൊണ്ട് എഴുതാൻ അറിയാത്ത ചിന്തെക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് മാത്യു സാമുവലിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മാത്യു സാമുവലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘ഏതെങ്കിലും ഒരു നല്ല കോർപ്പറേറ്റ് ഓഫീസിലോ, അല്ലെങ്കിൽ സർക്കാർ ഓഫീസിലോ ഇവർ ജോലിക്ക് അപേക്ഷിക്കുകയാണെങ്കിൽ ബി എ എം എ, PHD ( എല്ലാം ഇംഗ്ലീഷ് ഭാഷകളിൽ )യോഗ്യതകൾ ഉള്ള ചിന്താ മേഡം 150 വാക്കുകളിൽ അവരെക്കുറിച്ച് എഴുതുവാൻ പറയുകയാണെങ്കിൽ 100% ഞാൻ ഗ്യാരണ്ടി ചെയ്യാം അതിൽ മിനിമം 15 മുതൽ 20 തെറ്റുകൾ കാണാം ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത് , അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി, പഠനം ഇവിടം വരെയെത്തി, ഓസ്കാർ അവാർഡിനെ കുറിച്ച് 10 വാക്കുകൾ എഴുതാൻ അറിയാത്ത ഈ സാധനത്തിനാണ് കേരള സർക്കാർ മാത്രം ഒരു ലക്ഷം രൂപ ശമ്പളം കൊടുക്കുന്നു, വാഹനം കൊടുക്കുന്നു ഓഫീസ് കൊടുക്കുന്നു…! 😡😡😡😡 ഒരുവിധം എല്ലാ സഖാക്കളുടെയും സഖാത്തികളുടെയും കാര്യം ഇതൊക്കെ തന്നെയാണ്’നമ്മുടെ യുവജന കമ്മീഷൻ ചെയർമാൻ ചിന്ത ജെറോം എഴുതിയ ഒരു അഭിനന്ദന വരികൾ, ചിന്ത മാഡത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പോടുകൂടിയാണ് പഠിച്ചത്, അതായത് ഏറ്റവും ബ്രില്ല്യന്റ് ഔട്ട് സ്റ്റാൻഡിങ് വിദ്യാർത്ഥി, ഇത് എന്ത് മലരാണ് അവർ എഴുതി വെച്ചിരിക്കുന്നത്, നേരെ ചൊവ്വേ കോപ്പിയടിക്കാൻ പോലും അറിയില്ല…!