ദി കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം

ദി കേരള സ്റ്റോറിക്ക് വിനോദ നികുതി ഈടാക്കില്ലെന്ന് പ്രഖ്യാപിച്ച് ഉത്തർ പ്രദേശ് സർക്കാർ. പശ്ചിമബംഗാൾ മുഖ്യമന്ത്രി സിനിമ നിരോധിച്ച് മണിക്കൂറുകൾക്കുള്ളിൽ ആണ്‌ ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്ത് സിനിമ നികുതിരഹിതമാക്കുമെന്ന് പ്രഖ്യാപിച്ചത്.ഇതോടെ യു.പിയിൽ ദി കേരള സ്റ്റോറിയുടെ സിനിമ കാണാൻ ടികറ്റ് നിരക്കുകൾ കുറയും

കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും ലുലു മാളുകളിൽ സിനിമയുടെ മുൻ കൂട്ടി തീരുമാനിച്ച പ്രദർശനം ഒഴിവാക്കുകയും തിയറ്റർ നല്കാതിരിക്കുകയും ചെയ്തു എങ്കിൽ യു.പിയിൽ വേറിട്ട അവസ്ഥയാണ്‌. യു പി ലക്നൗ ലുലു മാളിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നുണ്ട്. പ്രവാസി ബിസിനസുകാരൻ എം എ യൂസഫലിയുടെ ഉടമസ്ഥതിൽ ഉള്ള ഒരേ മാളുകളിൽ ആണ്‌ കേരളത്തിലും യു പിയിലും വ്യത്യസ്ഥ തീരുമാനങ്ങൾ ഉണ്ടായത്. യു.പി ലുലു മാളിൽ സിനിമ കളിച്ചിട്ട് യാതൊരു പ്രതിഷേധവും ഉണ്ടായില്ല എന്ന് മാത്രമല്ല യു പിയിൽ ഒരിടത്തും സിനിമക്കെതിരേ ഇലയനക്കം പൊലും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്‌.ലോക്ഭവനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്യാബിനറ്റ് സഹപ്രവർത്തകർക്കൊപ്പം ചിത്രം കാണുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.

പ്രണയം നടിച്ച് യുവതികളെ മതംമാറ്റി ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറിക്ക് നികുതിയിളവ് പ്രഖ്യാപിച്ച് മുമ്പ് മധ്യപ്രദേശ് സർക്കാരും രംഗത്ത് വന്നിരുന്നു.ബിജെപിയും വിവിദ സംഘടനകളും നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ദ കേരള സ്‌റ്റോറി മധ്യപ്രദേശില്‍ നികുതി രഹിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രം സംസ്ഥാനത്ത് നികുതി രഹിതമാക്കിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്.ദ കേരള സ്‌റ്റോറി സംസ്ഥാനത്ത് നികുതി രഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന മന്ത്രി രാഹുല്‍ കോത്താരി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നേരത്തെ കത്തെഴുതിയിരുന്നു.

ഇതിനിടെ നിരോധനങ്ങൾ തുടരുമ്പോൾ ദി കേരളാ സ്റ്റോറിക്ക് തിങ്കളാഴ്ച്ച ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ. റിലീസ് ദിവസത്തേ വരുമാനത്തേക്കാളും കളക്ഷൻ 4മത് ദിവസം നിർമ്മാതാവിന്റെ പെട്ടിയിൽ വീണു.ദി കേരളാ സ്റ്റോറി 4മത് ദിവസത്തിൽ കളക്ഷൻ 46 കോടിയിലെത്തി. തിങ്കളാഴ്ച്ച ചിത്രം റിലീസ് ചെയ്ത തിയതിയേക്കാളും ഭേദിച്ച് റികാർഡ് കളക്ഷൻ ആയിരുന്നു. 11 കോടി രൂപയാണ്‌ ഇന്നലത്തേ മാത്രം കളക്ഷൻ. ഇതേ കാലയളവിൽ റിലീസ് ചെയ്ത സൽമാൻ ഖാൻ നായകനായ കിസി കാ ഭായ് കിസി കി ജാൻ ,രൺബീർ കപൂറിന്റെയും ശ്രദ്ധ കപൂറിന്റെയും റൊമാൻസ് ഡ്രാമ ടിജെഎംഎം തുടങ്ങിയ ചിത്രങ്ങളേക്കാൾ ബോക്സ് ഓഫീസ് കളക്ഷനിൽ ദി കേരള സ്റ്റോറി മറി കടന്നു.