ഓണം ബമ്പർ അടിച്ച കോടീശ്വരന് വീട്ടിൽ കിടന്നു ഉറങ്ങാൻ പറ്റുന്നില്ല

ഓണം ബമ്പർ അടിച്ചതോടെ മനസമാധാനം നഷ്ട്ടപ്പെട്ട് കോടീശ്വരൻ. 25 കോടി അടിച്ചതിനാൽ ഇപ്പോൾ സമാധാനത്തോടെ വീട്ടിൽ കിടന്നു ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഓണം ബമ്പർ അടിച്ച അനൂപിന്. കടം ചോദിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അനൂപ്. കടം ചോദിക്കുന്നവർ കാരണം ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും അനൂപ് പറയുന്നു.

ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് കോടീശ്വരൻ തന്റെ ദുരവസ്ഥ വിവരിച്ച് രം​ഗത്തെത്തിയത്. ‘ബമ്പർ അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു എനിക്ക്. സന്തോഷം എന്നു പറഞ്ഞാൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സന്തോഷം. ഇപ്പം ഓരോ ദിവസം കഴിയും തോറും തന്റെ അവസ്ഥ മാറി മാറി വരികയാണ്. തനിക്ക് ഇപ്പോൾ പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല. ഒരിടത്തേക്ക് പോകാനും പറ്റുന്നില്ല. ചേച്ചിയുടെ വീട്ടിലടക്കം പലയിടത്തും മാറി മാറിയാണ് ഇപ്പോൾ നിൽക്കുന്നത്. ഓരോ വീടും കണ്ടുപിടിച്ചാണ് ആളുകൾ തേടി എത്തുന്നത്. രാവിലെ മുതൽ സഹായം ചോദിച്ച് തുടങ്ങുകയാണ്. എന്തെങ്കിലും താ മോനെ, എടുത്തു താ മോനെ എന്നൊക്കെ പറഞ്ഞാണ് വരുന്നത്’ – അനൂപ് പറയുന്നു.

‘എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്. എനിക്ക് പൈസ ഇതുവരെ കിട്ടിയിട്ടില്ല. കാഷ് ഇതുവരെ കിട്ടിയിട്ടില്ല. താൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല’ അനൂപ് ഫേസ്ബുക് വീഡിയോയിലൂടെ പറയുന്നു. ചാനലിൽ വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത്രത്തോളം ഇതാവുമെന്ന്. എല്ലാവരും എന്നെ കണ്ടുകണ്ട് ഒരിടത്തും പോകാൻ പറ്റാത്ത അവസ്ഥയാണ്. കൊച്ചിന് ഒട്ടും വയ്യാതെ നിൽക്കുകയാണ്. അവനെ ഹോസ്പിറ്റലിൽ പോലും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ’ – അനൂപ് പരിതപിക്കുന്നു. ‘ഇപ്പോൾ ഇക്കാര്യം പറയുന്ന സമയത്ത് പോലും വീടിന്റെ ​ഗേറ്റിൽ ആൾക്കാർ തട്ടിക്കൊണ്ടിരി ക്കുകയാണ്. എത്ര പറഞ്ഞിട്ടും മനസിലാക്കുന്നില്ല. നിങ്ങൾ എല്ലാവരും മനസിലാക്കണം എനിക്ക് പൈസ കിട്ടിയിട്ടില്ല’ – അനൂപ് പറഞ്ഞിരിക്കുന്നു.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് തിരുവോണം ബമ്പർ 25 കോടി. കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയവു മാണിത്. ഓണം ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ ‘ഭാഗ്യം’ തേടിയെത്തിയത് ആരെയെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു മലയാളികള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ആ ഭാഗ്യശാലി ആരെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ശ്രീവരാഹം സ്വദേശിയായ അനൂപിനാണ് ഓണം ബമ്പർ അടിച്ചത്.

30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ഇയാൾക്ക് ലോട്ടറി അടിച്ചത്‌. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. അനൂപ്പ പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. കൂടാതെ അനൂപിന്‍റെ പിതൃസഹോദ രിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുന്നുണ്ട്. സഹോദരിയില്‍നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുന്നത് 12 കോടി 88 ലക്ഷ്യം രൂപയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.