രാജ്യത്ത് അടുത്ത 40 വർഷം ബിജെപിയുടെ യുഗം – അമിത് ഷാ

രാജ്യത്ത് അടുത്ത 40 വർഷം ബിജെപിയുടെ യുഗം. വരാനിരിക്കുന്ന 8 ദേശീയ പൊതു തിരഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ബിജെപി തന്നെ വിജയിക്കും. അതെ ബിജെ പി തന്നെയായിരിക്കും അധികാരത്തിൽ വരിക – അമിത് ഷായുടെ പ്രഖ്യാപനമാണിത്. മാത്രമല്ല, മത പ്രീണന രാഷ്ട്രീയം രാജ്യത്ത് നിന്നും തുടച്ച് നീക്കും. വർഗീയതയുടെ അവസാനം കുറിക്കും. അതേ എല്ലാവരും ബിജെപിയാണ്‌ മത പ്രീണനം എന്നും വർഗീയം എന്നും പറയുമ്പോൾ ബി ജെപി തിരിച്ചടിക്കുന്നു. ബി ജെ പി രാജ്യത്ത് ഒരു മതേതര മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു.

നരേന്ദ്ര മോദി ശിവനെപ്പോലെ വിഷം കുടിച്ച് ഭരണഘടനയിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ച് അച്ചടക്കം പാലിക്കുന്ന തികഞ്ഞ രാജ്യസ്നേഹി എന്ന പ്രഖ്യാപനം ആണ് അമിത് ഷാ നടത്തിയിരിക്കുന്നത്. നിലവിൽ 28ൽ 17 സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ബിജെപി 22 സംസ്ഥാനങ്ങളിൽ അടുത്ത 5 വർഷത്തിനുള്ളിൽ അധികാരത്തിൽ എത്തുമെന്നാണ് അമിത് ഷാ മുൻകൂട്ടി പറഞ്ഞരിക്കുന്നത്.

കർമ്മ ന്യൂസിനു ലഭിച്ച ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ നിർണായക വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെടുന്നത്. ഓരോ സംസ്ഥാനത്തും കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ബി ജെപിയുടെ നീക്കം. അടുത്ത 30-40 വർഷം ബിജെപിയുടെ യുഗമാകുമെന്ന് ഹൈദരാബാദിൽ നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് അടിവരയിട്ട് പറയുമ്പോൾ നിലവിൽ 17 സംസ്ഥാനങ്ങൾ അടക്കി ഭരിക്കുന്ന പാർട്ടിയും ബിജെപി തന്നെഎന്നതും ശ്രദ്ധേയം.

രാഹുൽ ഗാന്ധിക്കെതിരെ അന്വേഷണം വരുമ്പോൾ കലാപവും ആക്രമനവും ഉണ്ടാക്കുന്നു. എന്നാൽ നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപ കേസുകളും വിചാരണയും നടക്കുമ്പോൾ പ്രധാനമന്ത്രി തികഞ്ഞ അച്ചടക്കം പാലിച്ചു. ഒരു അന്വേഷണവും തടസപ്പെടുത്തിയില്ല. ഒരു വിചാരണയും തടഞ്ഞില്ല. ഈ അവസരത്തിൽ എല്ലാം പരമ ശിവനെപ്പോലെ വിഷം കുടിച്ച് ഭരണഘടനയിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ച് അച്ചടക്കം പാലിച്ചു. അമിത് ഷാ പറഞ്ഞു.

ലോകത്തിൽ ഏറ്റവും അധികം അംഗങ്ങൾ ഉള്ള പാർട്ടിയും ലോകത്ത് ഏറ്റവും അധികം ജന പിന്തുണയുള്ള നേതാവും ബി ജെപിയും, മോദിയുമാണ്. ഹൈദരാബാദിൽ രണ്ട് ദിവസത്തെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുകയാണ്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. ബിജെപി ദേശീയ നേതാക്കൾ പങ്കെടുക്കുന്ന ദേശീയ യോഗത്തിൽ നിർണ്ണായകമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

ബിജെപി ദേശീയ യോഗത്തിൽ മറ്റൊരു പ്രധാന പ്രഖ്യാപനവും അമിത് ഷാ നടത്തി. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു അത്. പ്രവാചകൻ മുഹമ്മദിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്ട്രയിലെ അമരാവതിയിലും നടന്ന കൊലപാതകങ്ങളെ കുറിച്ച് അമിത് ഷാ പറഞ്ഞത് ഇങ്ങിനെ.. മത പ്രീണന രാഷ്ട്രീയം രാജ്യത്ത് നിന്നും തുടച്ച് നീക്കും. വർഗീയത യുടെ അവസാനം കുറിക്കും. അതേ എല്ലാവരും ബിജെപിയാണ്‌ മത പ്രീനനം എന്നും വർഗീയം എന്നും പറയുമ്പോൾ ബി ജെപി തിരിച്ചടിക്കുന്നു. മത വർഗീയ ശക്തികളെ തുടച്ച് നീക്കും എന്ന് പറയുമ്പോൾ പ്രവാചക നിന്ദാ വിവാദങ്ങൾ രാജ്യത്ത് നടത്തിയ കലാപങ്ങൾ ആണ്‌ സൂചിപ്പിക്കുന്നത്. വർഗീയതയുടെ പേരിലെ പ്രീണനം കലാപം കൊലപാതകം എല്ലാം ബി ജെപി രാജ്യത്ത് അവസാനിപ്പിക്കുമെന്നാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയം പാർട്ടിയുടെ വികസനത്തിന്റെയും പ്രകടനത്തിന്റെയും മികവാണ് തെളിയിക്കുന്നത്. കുടുംബവാഴ്ചയുടെയും ജാതീയതയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തും എന്നും പറഞ്ഞിരിക്കുകയാണ്. കൂടാതെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിൽ അധികാരത്തിലെത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതായത് 5 സംസ്ഥാനങ്ങൾ കൂടി ബിജെപി പിടിച്ചെടുത്ത് 28ൽ 22 സംസ്ഥാനത്തും കാവി കൊടി പാറിക്കും.

തമിഴ്നാട് പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചപ്പോൾ കേരളത്തേ മാറ്റി നിർത്തിയിരിക്കുന്നു. കേരളം ബിജെപിക്ക് പെട്ടെന്ന് കീഴടക്കാൻ ആവില്ല എന്നത് ഒരു പരസ്യമായ കാര്യം തന്നെയാണ്‌. എന്നാൽ കേരളത്തേ സംബന്ധിച്ച് അതി സുപ്രധാനമായ ചർച്ചയും കാഴ്ച്ചപ്പാടും ഉണ്ട്., കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ എത്തുന്നതിനേ ബിജെപി അംഗീകരിക്കുന്നില്ല. യു.ഡി എഫ് അധികാരത്തിൽ വരുമ്പോൾ സ്വഭാവികമായും മുസ്ളീം മതത്തിന്റെ തീവ്ര നിലപാടുകാർക്കും കൂടി അധികാരത്തിൽ എത്താൻ സാധിക്കും.

മുസ്ളീം ലീഗിനു അധികാരം കിട്ടുക എന്നാൽ അത് രാജ്യത്ത് വീണ്ടും തീവ്ര ശക്തികൾക്ക് തുരുത്തായി കേരളം മാറാൻ കാരണമാകും. മുസ്ളീം മത സംഘടന കേരളത്തിൽ അധികാരത്തിൽ വരുന്നതിനെ ബിജെപി ഒരിക്കലും അംഗീകരിക്കുന്നില്ല. ഇതാണ്‌ കേരള രാഷ്ട്രീയത്തിൽ ബിജെപി ഒരു അധികാര മാറ്റവും നിലവിൽ ആസൂത്രണം ചെയ്യാത്തത് എന്നും കരുതുന്നു. പിണറായി വിജയനെ നിലവിൽ അറസ്റ്റ് ചെയ്യുകയോ പുറത്താക്കുകയോ കേസിൽ പെടുത്തുകയോ ചെയ്താൽ പകരം സ്ഥാനത്തേക്ക് വരാൻ ബിജെപിക്ക് സാധിക്കില്ല. ആ സ്ഥാനത്തേക്ക് വരിക മുസ്ളീം ലീഗും കോൺഗ്രസും ആയിരിക്കും. ഇന്ത്യയിൽ മുസ്ളീം മതത്തിലേ ഒരു പാർട്ടി ഒരു സംസ്ഥാന ഭരനത്ത്യിൽ എത്തിയാൽ മുസ്ളീം തീവ്ര ശക്തികൾ വീണ്ടും ശക്തി പ്രാപിച്ചേക്കാം എന്നും ബിജെപിയിൽ വിലയിരുത്തൽ ഉണ്ട്. ഇത് കൊണ്ട് കൂടിയാകാം സ്വർണ്ണ കടത്തിൽ ഉൾപ്പെടെ പിണറായിക്കെതിരെ അന്വേഷണം നീളാൻ പൊലും കാരണം.