Home national പ്രസം​ഗം കാണാൻ ലൈറ്റ് ടവറിന് മുകളിൽ കയറി ജനങ്ങൾ, ദയവായി താഴെയിറങ്ങൂവെന്ന് പ്രധാനമന്ത്രി

പ്രസം​ഗം കാണാൻ ലൈറ്റ് ടവറിന് മുകളിൽ കയറി ജനങ്ങൾ, ദയവായി താഴെയിറങ്ങൂവെന്ന് പ്രധാനമന്ത്രി

തന്റെ പ്രസംഗം കേൾക്കാനും കാണാനുമായി ലൈറ്റ് ടവറിന് മുകളിൽ കയറിയ ജനങ്ങളോട് ദയവായി താഴെയിറങ്ങൂവെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്റെ പ്രസംഗം കേൾക്കാൻ നിയമം ലംഘിച്ച ജനങ്ങളോട് പ്ളീസ്..ദയവായി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി…വേദിയിൽ നിലമറന്ന് പൊട്ടിതെറിക്കുന്ന പിണറാവി വിജയനും പരിവാരവും കാണുക..

ആന്ധ്രയിലെ മഹാറാലിക്കിടെയായിരുന്നു സംഭവം. പവൻ കല്യാണിന്റെ ജനസേന പാർട്ടി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്നിവർക്കൊപ്പം നടത്തിയ മെ​ഗാറാലിക്ക് ശേഷം നടന്ന പൊതുയോ​ഗത്തിനിടെ ജെ.എസ്.പി നേതാവ് പവൻ കല്യാൺ പ്രസം​ഗിക്കുന്നതിനിടെ യുവാക്കൾ‌ ടവറിലേക്ക് വലിഞ്ഞുകയറി.

സംഭവം ശ്രദ്ധയിൽപ്പെട്ടതും പ്രധാനമന്ത്രി ഇടപെടൽ നടത്തുകയായിരുന്നു. യുവാക്കളോട് താഴെയിറങ്ങാൻ അഭ്യർത്ഥിച്ച അദ്ദേഹം നിങ്ങളുടെ ജീവൻ ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണെന്നും പറഞ്ഞു. ‘പോലീസുകാർ ആരെങ്കിലും അവരോട് താഴെയിറങ്ങാൻ പറയണം. നിങ്ങളെന്താണ് ചെയ്യുന്നത്,അവിടെ വൈദ്യുത ലൈനുകളുണ്ട്. ദയവായി താഴെയിറങ്ങൂ. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ ചിലകലുരിപേട്ടിന് സമീപം ബൊപ്പുഡി ഗ്രാമത്തിലായിരുന്നു പൊതുസമ്മേളനം നടന്നത് തെലുങ്കുദേശം പാർട്ടി നേതാവ് എൻ. ചന്ദ്രബാബു നായിഡു, ജനസേന പാർട്ടി നേതാവ്, നടൻ പവൻ കല്യാണ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം റാലിയും പൊതു സമ്മേളനത്തിലും പങ്കെടുത്തിരുന്നു.