കുടുംബ ബന്ധങ്ങൾ തകർക്കാൻ വരുന്ന കാട്ടാളന്മാർക്ക് പച്ച മാംസവും പണവുമാണ് ഇഷ്ട്ടം.

തിരുവനന്തപുരം/ ഭാര്യമാരെ സൂക്ഷിക്കുക! ഭാര്യമാരെ ഭർത്താക്കന്മാരും, കുടുംബവും കുട്ടികളുമായി കഴിയുന്ന കുടുംബ സ്ത്രീകൾ സ്വന്തമായും സൂക്ഷിക്കേണ്ട കാലമാണിത്. വിവാഹിതരായ കാമുകിമാർക്ക് വേണ്ടി പരക്കം പായുന്ന കാട്ടാളന്മാരെ സൂക്ഷിക്കുക. കുടുംബം കലക്കികളെ സൂക്ഷിക്കുക, കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാൻ വരുന്നവർക്ക് പച്ച മാംസദാഹവും പണദാഹവുമാണ് ഉള്ളത്.

ആറ്റിങ്ങൽ മാമത്ത് ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വന്നിരിക്കുന്ന ആത്മഹത്യാ കുറിപ്പ് വിളിച്ചറിയിക്കുന്നത് ഇതാണ്. സ്വന്തം ഭാര്യയെ കൂട്ടികൊണ്ടുപോയി പണം പിടുങ്ങിയ കിങ്കരന്മാരുടെ ലീലാവിലാസത്തിന്റെ കഥയാണത്. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി നാല്പത്തെട്ടു വയസുള്ള പ്രകാശ് ദേവരാജൻ, മകൻ പതിനൊന്നു വയസുള്ള ശിവദേവ് എന്നിവരാണ് കഴിഞ്ഞ ദിവസം ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി മരണപ്പെട്ടത്. ‘അച്ഛനോടും അനിയനോടും പൊറുക്കണം’ എന്ന് മൂത്ത മകൾക്ക് എഴുതിയ കത്തിൽ പ്രകാശ് പറഞ്ഞിരിക്കുന്നു. തന്റെയും മക്കളുടെയും മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങളും പ്രകാശ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ. ഞങ്ങളുടെ മരണത്തിന് കാരണം എന്റെ ഭാര്യ ശിവകലയും അവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവരാണ്. ഇവർ എന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു. എന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരനാക്കി. ഇവർക്കെതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് എനിക്കറിയില്ല, എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് ഞാനും മകനും കരുതുന്നു. അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ എൻ്റെ ഭാര്യക്കൊപ്പമാണ് കഴിയുന്നത്. എൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത്. ഇത് എന്റെയും മകൻ ശിവദേവിന്റെയും മരണമൊഴി ആണ്. ഞങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ വേണ്ട നടപടികൾ സ്വീകരിക്കണം. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണും.’- പ്രകാശിന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്ന വരികളാണിത്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നാണ് പൊലീസിന് ഈ കത്ത് ലഭിച്ചിരിക്കുന്നത്.

മരണ യാത്രക്കായി പുറപ്പെടും മുൻപ് രാത്രി ‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന് പ്രകാശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് എത്തിയ ഇവർ കാർ ടാങ്കറിലേയ്ക്ക് ഇടിച്ച് കയറ്റുന്നത്.

കുടുംബപ്രശ്നത്തെ തുടർന്ന് ടാങ്കർ ലോറിയിൽ കാർ ഇടിച്ച് ഗൃഹനാഥനും മകനും ജീവനൊടുക്കിയ സംഭവത്തോടെ ദേവരാജന്റെ ഭാര്യ ശിവകലക്ക് കേരളക്കരയിൽ ഒരു റൗഡി പരിവേഷം കിട്ടിയിരിക്കുകയാണ്‌. ദേവരാജനെ കബളിപ്പിച്ച് ആദ്യം രഹസ്യമായും പിന്നെ പരസ്യമായും ശി​വ​ക​ല, അനീഷിനൊപ്പം കൂടിയിട്ട് കുറേക്കാലമായി. ശിവകലക്ക് ​അനീഷിന്റെ സുഹൃത്തുക്കൾ എല്ലാവരും സുഹൃത്തുക്കളാണ്. ശിവകലയോടു ഒട്ടുമിക്കവർക്കും പ്രേമമാണ്. പ്രണയമാണെന്ന അഭിനയമാണ്. മാംസക്കൊതിയിലെത്തിയവരാണ് ഇവരെന്ന് അവർക്ക് തിരിച്ചറിയാനായില്ല. പല കാര്യങ്ങൾ പറഞ്ഞു ശിവകല പണം ആവശ്യപ്പെടുമ്പോഴൊക്കെ ദേവരാജൻ കൊടുക്കണം. ഇല്ലെങ്കിൽ ഭീക്ഷണിയാണ്. മനംനൊന്ത് ഉരുകി ഏറെക്കാലം ആ മനുഷ്യൻ എല്ലാം സഹിക്കുകയായിരുന്നു. എല്ലാ അതിരുകളും വിട്ടപ്പോൾ ഒടുവിൽ ജീവനൊടുക്കിൽ പകരം വീട്ടാൻ തീരുമാനിക്കുകയായിരുന്നു.

മ​ല്ല​മ്പ​റ​ക്കോ​ണ​ത്ത് പ​ത്തു​വ​ർ​ഷം​ ​മു​മ്പ് ​ ​’​മ​ദ​ർ​തെ​രേ​സ​”​ ​എ​ന്ന​ ​സ്‌​കൂ​ൾ​ ​പ്ര​കാ​ശ് ​ന​ട​ത്തി​വരവെയാണ് അവിടെ ​​ഡാ​ൻ​സ് ​ടീ​ച്ച​റാ​യെ​ത്തി​യ​ ​നെ​ടു​മ​ങ്ങാ​ട് ​സ്വ​ദേ​ശി​യാ​യ​ ​ശി​വ​ക​ല​ ​അ​ടു​പ്പ​ത്തി​ലാ​വുന്നത്.​ ​തു​ട​ർ​ന്ന് ​ആ​ദ്യ​ഭ​ർ​ത്താ​വി​നെ​ ​ഉ​പേ​ക്ഷി​ച്ച് ​മ​ക​ളു​മാ​യി​ ​പ്ര​കാ​ശി​നൊ​പ്പം​ ​താ​മ​സിക്കാനെത്തിയതാണ് ശിവകല. ​സ്‌​കൂ​ൾ​ ​ന​ട​ത്തി​പ്പി​ൽ​ ​വ​ൻ​ ​ക​ട​ബാ​ദ്ധ്യ​ത​യു​ണ്ടാ​യതോടെ ​മ​ല്ല​മ്പ​റ​ക്കോ​ണ​ത്തെ​ ​കു​ടും​ബ​വീ​ടും​ ​വ​സ്തു​വും​ ​വി​റ്റ് ​ക​ടം​ ​വീ​ട്ടി​യ പ്രകാശ് ദേവരാജൻ​ ​ശേ​ഷം​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​ത്തി​ലേ​ക്ക് ​താ​മ​സം​ ​മാറ്റുകയായിരുന്നു.​ ​നാ​ലു​വ​ർ​ഷ​മാ​യി​ ​വ​ട്ടി​യൂ​ർ​ക്കാ​വി​ലെ​ ​വാ​ട​ക​വീ​ട്ടി​ലാ​യിരുന്നു ഇവർ താമസിച്ച് വന്നിരുന്നത്. ​​ആ​റു​മാ​സം​ ​മു​മ്പാ​ണ് ​ശി​വ​ക​ല​ ​ബ​ഹ്റി​നി​ലേ​ക്ക് ​പോ​യ​ത്.​ ​ഇ​തി​നു​ ​ശേ​ഷ​മാ​ണ് ​സൗഹൃദങ്ങൾ കൂടി,
പാവം ദേവരാജൻ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കപെടാൻ തുടങ്ങിയത്.

ടാ​ങ്ക​ർ ലോറി മാ​മ​ത്തെ​ ​പ​മ്പു​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​വ​ല​തു​ ​വ​ശ​ത്തു​കൂ​ടി​ ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​കാ​ർ​ ​ടാ​ങ്ക​റി​ലി​ടി​പ്പി​ക്കുകയായിരുന്നു എന്നാണു ടാ​ങ്ക​ർ​ ​ഡ്രൈ​വ​ർ​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ ​ഡേ​വി​ഡ് പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റും​ ​വാ​ട്സ്ആ​പ്പ് ​സ്റ്റാ​റ്റ​സും​ ​ക​ണ്ടെ​ത്തി​യ​ത്.

‘ഞങ്ങളുടെ മരണത്തിന് കാരണം എന്റെ ഭാര്യ ശിവകലയും അവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിന്റെ അമ്മ പ്രസന്ന എന്നിവരാണ്. ഇവർ എന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു. എന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരനാക്കി.’ എന്ന ആത്മഹത്യാക്കുറിപ്പിൽ വരികളിൽ തന്നെ എല്ലാം ഉണ്ട്. ഇവരാണ് എന്റെ കുടുംബ ജീവിതം തകർത്തെന്നും ഇവരാണ് എന്റെയും മകന്റെയും മരണത്തിനു കാരണക്കാരെന്നുമൊക്കെ. സൂക്ഷിക്കുക, വിവാഹിതരായ കാമുകിമാർക്ക് വേണ്ടി കാട്ടാളന്മാർ പരക്കം പായുന്ന കാലമാണിത്.
ഭാര്യമാരെ സൂക്ഷിക്കുക.