മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കുടുക്കിലാക്കി സ്വപ്ന.

 

തൃശൂര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയും കുടുംബത്തിനെയും അത് വഴി സി പി എമ്മിനെയും കുടുക്കിലാക്കി സ്വപ്ന സുരേഷ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു കൊണ്ടാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെയും കുടുംബത്തിന്റെയും പ്രതിക്കൂട്ടിലെത്തിക്കാനുള്ള നീക്കത്തിന്റെ ആദ്യ ചുവടു വെച്ചിരിക്കുന്നത്.

കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും ആണ് കത്തില്‍ ആരോപിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സര്‍ക്കാര്‍ ദ്രോഹിക്കുകയാനിന്ന വസ്തുതയും കത്തിൽ സ്വപ്ന എടുത്ത് പറയുന്നു. സ്വണ്ണക്കടത്ത് കേസിലെ പ്രതികൂടിയായ സ്വപ്ന, അതെ കേസിൽ തന്നെയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ മുഖ്യ പ്രതി തന്നെ നിയമ വ്യവസ്ഥകളിലെ പാളിച്ച മൂലം സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന സംഭവം ഇത് ആദ്യമാണ്. കേസിന്റെ കാര്യത്തിൽ താൻ കുറ്റവാളിയാണെന്ന് പറഞ്ഞുകൊണ്ട് തന്നെ നീതിയുക്തമായ അന്വേഷണത്തിനായി സ്വപ്ന പ്രധാന മന്ത്രിയുടെ സഹായം തേടിയിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും നേരിട്ട് കാണാന്‍ അനുമതി നല്‍കണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്

അതേസമയം , ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‌നയുടെ വാദം. തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നും തന്നെ കള്ളക്കേസുകളിൽ കുടുക്കി തകർക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രഹസ്യമൊഴിയിലുള്ള വിവരങ്ങൾ പുറത്ത് വെളിപ്പെടുത്തി തുടങ്ങിയതോടെയാണ് സ്വപ്നക്കെതിരെ
സർക്കാരിന്റെയും പോലീസിന്റെയും നീക്കങ്ങൾ ഉണ്ടായത്. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നില്ല.

സ്വപ്ന സുരേഷ്, സരിത്ത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി തുടർന്ന് ഉത്തരവിടുകയായിരുന്നു.. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ ഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി ബുധനാഴ്ച പരിഗണിക്കുന്നുണ്ട്.