വെറ്ററിനറി സര്‍വകലാശാല വൈസ് ചാൻസലറും തെറിക്കും

തിരുവനന്തപുരം. വെറ്ററിനറി സര്‍വകലാശാല വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന് ഗവര്‍ണര്‍ ഷോക്കോസ് നോട്ടിസ് നല്‍കിയേക്കും. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെടുമെന്നാണ് വിവരം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഗവര്‍ണറുടെ നീക്കം.

കോടതി വിധിയെത്തുടര്‍ന്ന് ഫിഷറീസ് സര്‍വകലാശാലാ വിസിക്ക് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. യുജിസി ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്നു കോടതി കണ്ടെത്തുകയായിരുന്നു. സമാന പ്രശ്നങ്ങള്‍ വെറ്ററിനറി സര്‍വകലാശാലാ വിസി നിയമനത്തിലും ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.