മത തീവ്രവാദികൾ കൊലചെയ്ത പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയെ പിരിച്ചു വിട്ടു, മുൻ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളുരു . മത തീവ്ര വാദത്തിന്റെ പേരിൽ കേന്ദ്രം നിരോധിച്ച PFI പ്രവര്‍ത്തകര്‍ കൊന്ന യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയെ ജോലിയിൽ നിന്നും പിച്ചു വിട്ടു കർണാടകയിലെ കോൺഗ്രസ് സർക്കാർ. പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യക്ക് ബിജെപി സര്‍ക്കാര്‍ നല്‍കിയ നിയമം കർണാടകയിൽ കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരിക്കുകയാണ്.

2022 സെപ്തംബര്‍ 29 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പ്രവീണിന്റെ ഭാര്യ നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഗ്രൂപ്പ് സി’ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആണ് നിയമിച്ചിരുന്നത്. ഒന്നുകില്‍ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരുകയോ ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യുന്നതുവരെ അവര്‍ സര്‍വീസിലിരിക്കുമെന്ന് റിക്രൂട്ട്മെന്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നൂതന്റെ അഭ്യര്‍ത്ഥന പ്രകാരം ഒക്ടോബര്‍ 13 ന് മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ അവര്‍ ദുരന്തനിവാരണ വിഭാഗത്തിലേക്ക് നൂതന്‍ കുമാരിയെ മാറ്റി നിയമിക്കുകയാണ് ചെയ്തിരുന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതിയതായി എത്തിയ സിദ്ധരാമയ്യ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഈ കരാര്‍ നിയമനം റദ്ദാക്കുകയായിരുന്നു വെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ മാറുമ്പോള്‍ സ്വാഭാവിക മായും മുന്‍കാല താല്‍ക്കാലിക നിയമനങ്ങളെല്ലാം റദ്ദാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രവികുമാര്‍ എം.ആര്‍.വിശദീകരണമായി വ്യക്തമാക്കുന്നു.

ഇതിനിടെ, പ്രവീണ്‍ നെട്ടറുവിന്റെ വധക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് മുതല്‍ അഞ്ചു വരെ ലക്ഷം രൂപവരെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് പ്രതികള്‍ എന്ന് എന്‍.ഐ.എ പുറത്തിറക്കിയ ‘വാണ്ടഡ്’ നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

കേരളവുമായി അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കില്‍ ബല്ലാരെ ഗ്രാമത്തിലെ ബൂഡുവില്‍ മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈജറു, കുടക് ജില്ലയിലെ മടിക്കേരി ഗഡ്ഢിഗെ മസ്ജിദിന് പിറകില്‍ താമസിക്കുന്ന എം.എച്ച് തുഫൈല്‍ എന്നിവരെക്കുറിച്ച് വിവരം നല്‍കിയാല്‍ അഞ്ചു ലക്ഷം രൂപ വീതവും, സുള്ള്യ ടൗണ്‍ കല്ലുമട്‌ലുവില്‍ എം.ആര്‍.ഉമര്‍ ഫാറൂഖ്, സുള്ള്യ ബല്ലാരെയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന ഗുജുരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ആണ് എന്‍.ഐ.എ വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 26നാണ് പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാന്‍ ഒരുങ്ങുമ്പോൾ ബൈക്കുകളില്‍ എത്തിയ സംഘം പ്രവീണിനെ അക്രമിച്ച് കൊലപ്പെടുത്തുന്നത്.