ഒരു ലോട്ടറി അടിച്ചാൽ മനുഷ്യൻ ഓന്ത് പോലെ നിറം മാറുമോ? കോടികള്‍ അടിച്ച ഭാര്യ ഭർത്താവിനെ ഞെട്ടിച്ചു.

മനുഷ്യൻ പെട്ടെന്നാണ് മനസ്സ് മാറുന്നത്. ‘ഓന്തിന്റെ സ്വഭാവം’ എന്നൊക്കെ ഇതിനെ കേരള മണ്ണിൽ പറയാറുണ്ട്. ഇത്തരം ഒരു അനുഭവം പോലും ജീവിതത്തിൽ തിരിച്ചറിയാത്ത മനുഷ്യൻ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഒരു ലോട്ടറി അടിച്ചതോടെ അടിമുടി മാറി ഓന്ത് പോലെ ജീവിതത്തിൽ നിറം മാറിയ ഒരു യുവതി ഒരു യുവാവിന്റെ ജീവിതം തന്നെ കട്ടപ്പുകയാക്കിയ സംഭവമാണിത്. ഒരു ലോട്ടറി തകര്‍ത്തിരിക്കുന്നത് തായ്‌ലന്‍ഡിലെ യുവാവിന്റെ ജീവിതമാണ്. ഇയാളുടെ ഭാര്യക്ക് മെഗാ ബംപര്‍ ലോട്ടറി അടിച്ചതോടെയാണിത്. എന്നാല്‍ അതിന് ശേഷം ഇയാളോട് ഭാര്യം ചെയ്ത കാര്യങ്ങള്‍ ലോകത്ത് ആരും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു. അതേ യുവാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പൊട്ടിക്കരഞ്ഞിരിക്കുകയാണ്.

ജെഇഇ ഗീതം തന്നെ വഴിമുട്ടിയ അവസ്ഥയിൽ തായ്‌ലാന്‍ഡില്‍ നിന്നുള്ള നരിന്‍ എന്ന 47കാരന്‍ ആണ് നെഞ്ചുപൊട്ടി കരയുന്നത്. ഇയാളുടെ ഭാര്യക്ക് ബംപര്‍ ലോട്ടറിയടിച്ചെങ്കിലും അവര്‍ അത് രഹസ്യമാക്കി വെക്കുകയായിരുന്നു. നരിന്‍ അത് വൈകിയാണ് അറിയുന്നത്. എന്നാല്‍ പെട്ടെന്ന് വന്ന ഫോണാണ് നരിനെ ഞെട്ടിച്ചു കളഞ്ഞത്. നരിനുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലെന്നും, ഇനി നമ്മള്‍ കാണില്ലെന്നും പറഞ്ഞ് അത് വരെ ഭാര്യയായി ഒപ്പമുണ്ടായിരുന്ന യുവതി മുങ്ങുകയായിരുന്നു. മാത്രമല്ല, തൊട്ടുപിന്നാലെ തന്നെ ഇവര്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും ഉണ്ടായി.. എല്ലാം ലോട്ടറി അടിച്ചതിന് പിന്നാലെയാണ് നടക്കുന്നത്.

ഇതറിഞ്ഞു താൻ നെഞ്ച് തകര്‍ന്ന് പോയെന്നാണ് നരിൻ പറയുന്ന്. പക്ഷേ തന്നോട് ഇങ്ങനെയൊക്കെ ചെയ്ത ഭാര്യയെ വെറുതെ വിടാന്‍ നരിന്‍ ഉദ്ദേശിച്ചിട്ടില്ല. ചവീവാന്‍ എന്ന മുന്‍ ഭാര്യക്കെതിരെ നിയമപോരാട്ടത്തിനാണ് നരിന്‍ ഒരുങ്ങുകയാണ്. മൂന്ന് ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. മാധ്യമങ്ങളെ കാണാനെത്തിയ നരിന്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നു. 20 വര്‍ഷം പിന്നിട്ടിരുന്നു ഇവരുടെ ബന്ധം. ചവീവാന്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ ബന്ധം പിരിഞ്ഞിരുന്നുവെന്നാണ്. ഫോണിലൂടെയാണെന്ന കാര്യം ഇയാള്‍ സമ്മതിക്കുന്നു.

നരിൻ ദക്ഷിണ കൊറിയയിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തെ നന്നായി നോക്കാനായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ മാസം ഭാര്യ അയാളെ ഫോണ്‍ ചെയ്തു. യാതൊരു വിശദീകരണവും നല്‍കാതെ ഈ ബന്ധം പിരിയുകയാണെന്ന് പറയുകയായിരുന്നു. ഈ മാസം നരിൻ നാട്ടിലേക്ക് മടങ്ങിയത് തന്നെ അവളെ കുറിച്ച് അന്വേഷിക്കാനായിരുന്നു. ഇതോടെയാണ് അവര്‍ മറ്റൊരാളെ വിവാഹം ചെയ്തുവെന്ന് മനസ്സിലാക്കിയത്. രണ്ടര കോടി രൂപയില്‍ അധികം അവര്‍ ലോട്ടറി അടിച്ചതിന് പിന്നാലെയാണ് ഭാര്യ മറ്റൊരു ജീവിതം തുടങ്ങിയതെന്ന് മനസ്സിലായെന്നും, ഒരു പോലീസുകാരനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും നരിന്‍ വെളിപ്പെടുത്തുന്നു.

‘ഞാനാകെ ഞെട്ടിയിരിക്കുകയാണ്, എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും നരിന്‍ പറയുന്നു. വല്ലാത്ത നിരാശയാണ് ഇപ്പോഴുള്ളത്. ഇരുപത് വര്‍ഷത്തോളം ഒരുമിച്ച താമസിച്ച ഭാര്യ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. എന്റെ അക്കൗണ്ടില്‍ 60000 തായ്‌ലാന്‍ഡ് കറന്‍സി മാത്രമാണ് ഉള്ളത്. എല്ലാ മാസവും അവള്‍ക്ക് ഞാന്‍ പണം കൃത്യമായി അയച്ചു കൊടുക്കാറുണ്ട്. അതുകൊണ്ട് ഇനി പണമൊന്നും എന്റെ കൈയ്യില്‍ ബാക്കിയില്ല. എനിക്ക് നീതി ലഭിക്കണം. അര്‍ഹതപ്പെട്ട പണം ലഭിക്കണം. എന്റെ മക്കള്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് ഭാര്യക്ക് ലോട്ടറിയടിച്ച കാര്യം അറിയാന്‍ സാധിച്ചത് – നരിന്‍ പറഞ്ഞു.