വീണ്ടും സുനാമിയോ? ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം കൂട്ട ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം. ഇനിയും കൂട്ട ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഭൂമിയിൽ 2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് ശാസ്ത്രലോകം. ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത വിധം ദുരന്തങ്ങള്‍ ഭൂമിയെ വിഴുങ്ങും എന്നതാണ് അടുത്ത ലോകാവസാനത്തിനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഭൂകമ്പം, അതോടനുബന്ധിച്ചുള്ള സൂനാമി, അഗ്‌നിപര്‍വതങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കല്‍ തുടങ്ങിയവയെല്ലാം ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങളായി ലോകമാകെ അനുഭവിക്കുകയാണ് , എന്നാൽ ഇതുവരെയുള്ളതൊന്നുമല്ല ഇതിലും വലിയ പ്രശ്‌നങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് ചില പഠനങ്ങൾ നൽകുന്നുണ്ട്.

കാലാവസ്ഥാ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ അന്റാർട്ടിക്കയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം അന്റാർട്ടിക്കയ്‌ക്ക് ചുറ്റുമുള്ള ദക്ഷിണ മഹാസമുദ്രത്തിൽ അടിയിലെ മണ്ണ് ഇടിയുന്നതായി കണ്ടെത്തി. ഇത് വമ്പൻ സുനാമികൾക്ക് വഴിവച്ചേക്കുമെന്നാണ് സൂചന. അന്റാ‌ർട്ടിക്കയിൽ കടൽതീരത്തിന് ചുവട്ടിൽ ഗവേഷകർ തുളച്ച് നടത്തിയ പരിശോധനയിൽ ഏതാണ്ട് മൂന്ന് മുതൽ 15 മില്യൺ വർഷം മുൻപുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിൽ ഇത്തരത്തിൽ അയഞ്ഞ ഭൂപാളികൾ രൂപപ്പെടുകയും അത് ദക്ഷിണ അമേരിക്ക, ന്യൂസിലാന്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഭീമാകാരൻ സുനാമികൾക്ക് ഇടയാക്കിയെന്നുമാണ് വിവരം.

നേച്ചർ കമ്മ്യുണിക്കേഷൻസ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ മേയ് 18ന് പ്രസിദ്ധീകരിച്ച പഠനത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രത്തിന് ചൂട് കൂടിയത് മൂലം ഇത്തരം സുനാമികൾ ഇനിയും ഉണ്ടാകുമെന്നാണ് പഠനത്തിൽ തെളിയുന്നത്.ഇത്തരം സുനാമികൾ വലിയ വിപത്താണെന്നും വലിയ ജീവനാശത്തിന് കാരണമാകുമെന്നും ബ്രിട്ടണിലെ പ്ളൈമൗത്ത് സർവകലാശാലയിലെ ഗവേഷക ജെന്നി ജൈൽസ് പറയുന്നു.

സമുദ്രം ചൂടുപിടിച്ചപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് അന്റാർട്ടിക്കയിൽ ശക്തമായ സുനാമിയുണ്ടായി.ഇപ്പോൾ ചൂടുപിടിക്കുന്നതോടെ ഹിമാനികൾ ഉരുകി വീഴുകയാണ് ഇതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും ആഗോളതാപനം തന്നെയാണ് എന്നാണ് കരുതുന്നത്. ഹിമപാളികൾ ചുരുങ്ങുമ്പോൾ ഭൗമപാളികൾ മുകളിലേക്ക് ഉയർന്നുവന്നുതുടങ്ങി. ഇത് മണ്ണിടിച്ചിലിന് കാരണമാകുന്ന ഭൂകമ്പത്തിലേക്കും അതുവഴി വൻ സുനാമിയിലേക്കും നയിക്കുമെന്നാണ് ലൈവ് സയൻസ് പറയുന്നത്.

സുനാമിയുടെ തോത് എത്രയാകുമെന്ന് ഗവേഷകർക്ക് കണക്കുകൂട്ടാൻ സാധിക്കില്ലെങ്കിലും ഏത്‌തരം സുനാമിയും വിനാശകാരിയാകുമെന്നതിനാൽ ഈ പഠനം അതീവ ശ്രദ്ധയാകർഷിക്കുന്നുണ്ട്.അതേസമയം ,ഇതിനുമുൻപും ലോകം അവസാനിക്കുമെന്ന തരത്തിൽ പലപ്രവചനങ്ങളും നാം കേട്ടിരുന്നതാണ്,,എന്നാൽ അണ്വയുധങ്ങളും , പ്രകൃതി ദുരന്തങ്ങളും , കാലവസ്ഥാ വ്യതിയാനങ്ങളും തുടങ്ങി നിരവധി ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ലോകാവസാന വാർത്തകൾ പുറത്തുവരുന്നത്.

മാനവരാശിയുടെ നിലനിൽപ്പു നേരിടുന്ന ഭീഷണിയായി മാറുകയാണ് ഓരോ സംഭവങ്ങളും, ഒരു വശത്തു കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കയാണ്,മറ്റൊരിടത്തു ഭൂകമ്പം, ഉരുൾപൊട്ടൽ, അഗ്നിപർവത സ്ഫോടനം, ചുഴലിക്കാറ്റുകൾ, കൊടുങ്കാറ്റുകൾ, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കൂടാതെ .തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങൾ, തീപ്പിടുത്തം, വാഹനാപകടങ്ങൾ, വ്യാവസായിക അപകടങ്ങൾ, ആണവസ്ഫോടനങ്ങൾ, ആണവ വികിരണം, യുദ്ധങ്ങൾ എന്നിവ .ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ കവർന്നു കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരി, അമേരിക്കയിലെ കലാപങ്ങൾ, വെട്ടുകിളി ആക്രമണങ്ങൾ, കൊടുങ്കാറ്റ്, അഗ്നി പർവത സ്ഫോടനം ഇങ്ങനെ നീളുന്നു ദുരന്തങ്ങളുടെ കണക്ക്.ഇത്തരം പ്രതിസന്ധിയില്‍ പ്രവചനങ്ങളെ ചൂണ്ടികാട്ടി ശരിവെക്കുകയാണ് പുതിയ ഗവേഷണം.

എന്നാൽ ഭൂമി നശിക്കാൻ സാധ്യത ഏറെയാണ് ,അത് മനുഷ്യന്റെ പ്രവർത്തികൊണ്ടോ പ്രകൃതിപരമായോ ദുരന്തം കൊണ്ടോ ആകാം .
സൂര്യനേ ചുറ്റുന്ന പല ഗ്രഹങ്ങളിൽ ഒന്നാണ് ഭൂമി. സൂര്യന്‌ ചുറ്റും ഇത്തരത്തിൽ ചുറ്റുന്ന ഗ്രഹങ്ങൾക്കു ഗ്രാവിറ്റി തത്വം പ്രകാരം ആകർഷണ ശക്തിഏറെ യാണ്.ഉല്ക്കകൾക്ക് തമ്മിലും സമീപത്തേ ഗ്രഹങ്ങളുമായും ആകർഷണ ശക്തിയുണ്ട്.ഇത്തരം ഉൽക്കകൾ ഭൂമിയിൽ പതിച്ചാൽ ഭൂമി നശിക്കും .10 കിലോമീറ്റർ ഉള്ള ഒരു ഉല്ക്ക ഭൂമിയിലേക്ക് പതിച്ചാൽ ഭൂമി നശിക്കും. 10 കിലോമീറ്റർ വലിപ്പത്തിൽ ഒരു ഉല്ക്ക ഭൂമിയിൽ പതിച്ചാൽ ഉണ്ടാകുന്ന ഊർജ്ജം ഭൂമിക്ക് താങ്ങാനാകില്ല.

ഒരിക്കൽ ഇത്തരത്തിൽ ഒരു ഉല്ക്കാ പതനം ആയിരുന്നു ഭൂമിയുടെ രൂപ മാറ്റത്തിനും ദൈനസോറുകളുടെ നാശത്തിനും ഇടയായത്.. ഇത്തരത്തിൽ വസ്തു പതിക്കാൻ സാധ്യത കൂടുതൽ കടലിലാണ് . വൻ സുനാമി ഉണ്ടാകാനുള്ള സാധ്യതതും കൂടുതലാണ്. മറ്റൊരു തരത്തിലാണ് ഉൽക വന്നിടിക്കുകയെങ്കിൽ ലോകം മുഴുവൻ തീകൊണ്ടാകും നിറയുന്നത്. ലോകം മുഴുവൻ അഗ്നിയാൽ നിറയുമ്പോഴും ഒരു ജീവജാലത്തിനും നിലനില്ക്കാനാകില്ല.കൂടാതെ ഇക്കാരണത്താൽ പെയ്യുന്നത് ആസിഡ് മഴയും .ഇത്തരത്തിലെല്ലാം സംഭവിച്ചാൽ മനുഷ്യന്റെ നാശത്തിനും ഭൂമിയുടെ നാശത്തിനോ ഇവ കാരണമാകും.