അഗ്നിപഥ് നാശനഷ്ടം, യോഗി സർക്കാർ കണക്കെടുപ്പ് തുടങ്ങി, അക്രമികളെ മൊത്തം പൂട്ടും.

വാരണാസി/ ഉത്തർപ്രദേശിൽ അഗ്നിപഥ് പ്രതിഷേധത്തിന്റെ പേരിൽ അക്രമം കാട്ടിയവരെ മുഴുവൻ പൂട്ടാൻ യോഗി ആദിത്യനാഥിന്റെ സർക്കാർ നടപടികൾ ആരംഭിച്ചു. അഗ്നിപഥ് പ്രതിഷേധത്തിന്റെ പേരിൽ അക്രമവും വൻ നാശനഷ്ടവും ഉണ്ടാക്കിയ വാരണാസിയിൽ അക്രമം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

അക്രമികളിൽ നിന്നും നഷ്ട്ട പരിഹാരം ഈടാക്കാനുള്ള നടപടികളുടെ മുന്നോടിയായി സംഭവിച്ച നഷ്ടത്തിന്റെ കണക്കെടുടുക്കുകയാണ് സർക്കാർ.നഷ്ടത്തിന്റെ കണക്കെടുപ്പ് ആദ്യഘട്ടം പൂർത്തിയായാൽ ഉടൻ കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ തുടങ്ങും. വാരണാസിയിൽ മാത്രം 36ബസുകൾ നശിപ്പിച്ചുവെന്നാണ് കണക്ക്.

ഇത്തരത്തിൽ മാത്രം 12.97 ലക്ഷത്തിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ 27പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമികളിൽ നിരവധി പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് സർക്കാർ സ്ഥാപനങ്ങളിലും പൊതുമുതൽ നശിപ്പിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് നടക്കുന്നുണ്ട്. കണക്കെടുപ്പ് പൂർത്തിയായ ശേഷം നഷ്ട്ടം ഈടാക്കൽ നടപടികൾ തുടങ്ങും. നടപടിയുണ്ടാകും.