ചികിത്സക്ക് വന്ന യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് കീഴ്‌പ്പെടുത്തിയ ഡോക്ടറെ ആഞ്ഞുചവിട്ടി വീഴ്ത്തി യുവതി ഇറങ്ങിയോടി.

 

മലപ്പുറം/ പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. ചുങ്കത്തെ സ്വകാര്യ ആശുപത്രി യിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെയാണ് ഡോക്ടറുടെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ ഡോ. ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂലൈ 2ന് രക്തസമ്മർദം കൂടിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സക്കായി എത്തുകയായിരുന്നു. പരിശോധനക്കിടെ യുവതിയോട് മുൻപുണ്ടായിരുന്ന യൂറിനറി ഇൻഫെക്‌ഷനെക്കുറിച്ച് ഡോക്ടർ ചോദിച്ചറിയുകയും സ്വകാര്യ ഭാഗം പരിശോധനക്കായി കാണണമെന്ന വ്യാജേന ബലമായി രഹസ്യ ഭാഗങ്ങളിൽ പിടിക്കുകയും ബലമായി മറ്റു സ്വകാര്യഭാഗങ്ങളിൽ കൂടി പിടിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു.

താൻ കീഴ്‌പെട്ടുപോകുമെന്ന അവസ്ഥയിൽ ഡോക്ടറുടെ വയറ്റിൽ ആഞ്ഞുചവിട്ടി വീഴ്ത്തിയ ശേഷം യുവതി പരിശോധന മുറിയിൽ നിന്നും കുതറി ആശുപത്രിക്ക് പുറത്തേക്ക് ഓടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചഴിക്കപ്പെട്ട നിലയിൽ ആശുപത്രിക്ക് പുറത്തേക്ക് ഓടുന്നത് കണ്ട പലരും യുവതിയോട് വിവരം എന്തെന്ന് തിരക്കിയെങ്കിലും സ്വന്തം വീട്ടിലെത്തിയ ശേഷമാണ് വിവരം ബന്ധുക്കളെ അറിയിക്കുന്നത്. യുവതിയുടെ പരാതിയിന്മേലാണ് പോലീസ് ഡോക്ടർ ഷെരീഫിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.