യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി കെട്ടിടത്തിന് താഴേക്ക് കിടന്ന് യുവതി, ജീവൻ പണയപ്പെടുത്തി റീൽസ്

ജീവൻ പണയപ്പെടുത്തി റീൽസെടുത്ത കപ്പിൾസിന് പൂരത്തെറി. ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് യുവ തലമുറ. അത്തരമൊരു സാഹസത്തിന് മുതിർന്ന് നാട്ടുകാരുടെ തെറിവിളി കേൾക്കുകയാണ് ഒരു കപ്പിൾസ്. പൂനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിർമാണം പൂർത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസിൽ കയറിയായിരുന്നു ഇവരുടെ പരാക്രമം.

ടെറസിൽ നിന്ന് യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീൽസ് ചിത്രീകരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വീഡിയോ ചിത്രീകരിച്ചത്. ഒരു സുരക്ഷാ സംവിധാനവും ഉപയോ​ഗിക്കാതെയായിരുന്നു അഭ്യാസ പ്രകടനം. കൈയ്യൊന്ന് വിട്ടുപോയാൽ യുവതിക്ക് ജീവൻ തന്നെ നഷ്ടമായേനെ.

കെട്ടിടത്തിന് താഴെ തിരക്കുള്ള റോഡായിരുന്നു. വീഡിയോ വൈറലായതോടെ സംഘത്തിനെതിരെ രൂക്ഷ വിമർ‍ശനമാണ് ഉയരുന്നത്. ഇവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് നെറ്റിസൺസ് ഉയർത്തുന്ന ആവശ്യം. മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയടക്കമുള്ളവർ പ്രതികരിച്ചു.