
ജമ്മു കാശ്മീര്‍. കാശ്മീരില്‍ ഇനി തീവ്രവാദികളുടെ ഉയര്‍ന്ന കമാന്‍ഡര്‍മാര്‍ ആരും ശേഷിക്കുന്നില്ലെന്ന് ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗിന്റെ വെളിപ്പെടുത്തല്‍. അതിർത്തികടന്നു നുഴഞ്ഞു കയറി എത്തുന്ന തീവ്രവാദികൾക്ക് മറുപടി പറയുന്നത് വെടിയുണ്ടകളാണ്. തലകളൊക്ക അരിഞ്ഞുവീഴ്ത്തി കയറി വരുന്നവര്‍ക്കൊക്കെ സംഭവിക്കുന്നത് അത് തന്നെയെന്ന് ചുരുക്കം. കശ്മീരില്‍ മറഞ്ഞിരുന്ന് ഭീകരവാദത്തിന് ചുക്കാന്‍ പിടിക്കുന്ന തലവന്മാരെയൊക്കെ തീർക്കുകയാണ് സൈന്യം.
ആ തലകളൊന്നും ഇനി അവശേഷിക്കുന്നില്ലെന്ന് സേന. ഈ വര്‍ഷം മാത്രം വധിച്ചത് 44 പേരെ. നുഴഞ്ഞുകയറുന്നവരോട് വെടുയുണ്ടകളാണ് ശബ്ദിക്കുന്നത്. കശ്മീരില്‍ കാടിളക്കിയുള്ള പരിശോധനയാണ് സൈന്യം നടത്തി വരുന്നത്. ജെയ്‌ഷെ മുഹമ്മദ്,ലഷ്‌കര്‍ ഇ ത്വയ്ബ ഭീകര ഗ്രൂപ്പുകളുടെയൊക്കെ തലവന്മാരെ സൈന്യം തീര്‍ത്തു.
ജമ്മു കാശ്മീര്‍ താഴ്വരയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതില്‍ സൈന്യവും പൊലീസും വലിയ പങ്കാണ് വഹിച്ചു വരുന്നത്. വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുന്നതിനാല്‍ തീവ്രവാദികളുടെ സാന്നിദ്ധ്യം വലിയ അളവില്‍ കുറയ്ക്കാനും സേനയ്ക്ക് കഴിയുന്നു. ജമ്മു കാശ്മീരില്‍ ഇനി തീവ്രവാദികളുടെ ഉയര്‍ന്ന കമാന്‍ഡര്‍മാര്‍ ആരും അവശേഷിക്കുന്നില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ്.
യുവാക്കള്‍ ഉള്‍പ്പടെയുള്ള നാട്ടുകാരുടെ പിന്തുണയോടെ ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ വര്‍ഷം മാത്രം 44 മുന്‍നിര കമാന്‍ഡര്‍മാരെ വധിച്ചു. ജമ്മുവിലെ ഒരു ജില്ലയൊഴികെ ബാക്കി എല്ലാ ജില്ലകളില്‍ നിന്നും തീവ്രവാദികളെ തുടച്ചു നീക്കി – ഡി ജി പി പറഞ്ഞു. ഇനി ശേഷിക്കുന്ന ജില്ലയില്‍ മൂന്ന് നാല് തീവ്രവാദികളാണുള്ളത്. അവിടെയും നടപടി സ്വീകരിച്ചുവരുന്നു – അദ്ദേഹം പറഞ്ഞു.
സമാധാനം ഇല്ലാതാക്കാനുള്ള പാക് ശ്രമങ്ങളെ നേരിടാന്‍ സുരക്ഷാ സേനയ്ക്കൊപ്പം പൊലീസും മുന്നിട്ടിറങ്ങുന്നു. ഇപ്പോള്‍ തീവ്രവാദ നിരയില്‍ ചേരാന്‍ ആഗ്രഹിക്കു ന്നവര്‍ തോക്ക് എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുന്നു. ഇതിനായി തങ്ങള്‍ യുവാക്കള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നുണ്ടെന്നും, ജമ്മുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ യുവാക്കള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞിട്ടുണ്ട്.
കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്തുകയെന്നതാണ് സൈന്യകത്തിന്റേയും പോലീസിന്റേയും ലക്ഷ്യം. മുന്‍പ് തീവ്രവാദത്തിലേക്ക് തിരിയുന്ന കശ്മീർ ചെറുപ്പക്കാര്‍ ഏറെ ആയിരുന്നു. ഇപ്പോള്‍ അതിന് അറുതി വരുത്താന്‍ സൈന്യത്തിന് കഴിഞ്ഞു. പല പദ്ധതികളാണ് ചെറുപ്പക്കാര്‍ക്കായി സൈന്യം മുന്നോട്ട് വെക്കുന്നത്. കൂടാതെ പോലീസിനും സൈന്യത്തിനുമൊപ്പം ചേര്‍ന്ന് ഭീകരവദികളെ പൂട്ടാനിറങ്ങുകയാണ് കശ്മീരികള്‍. ഒളിഞ്ഞും മറഞ്ഞുമിരിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താൻ സൈന്യത്തെ സഹായിക്കുന്നത് പ്രദേശവാസികളാണ്.
ഇതിനിടെ ഒരു വെല്ലുവിളിതദ്ദേശീയരായ ഭീകരരാണ്. തെക്കന്‍ കശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം, അനന്ത്നാഗ് എന്നീ ജില്ലകളില്‍ 50 ശതമാനം തീവ്രവാദികളും തദ്ദേശീയരാണെന്നാണ് സൈന്യം പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ക്ക് നേരെയുള്ള ആക്രമണങ്ങളും ബാങ്കുകള്‍ കൊള്ളയടിക്കുന്നതും പോലീസുകാ രുടെ വസതികളില്‍ അതിക്രമിച്ച് കയറുന്നതും ഒക്കെ പതിവായിരുന്നു. അതിനെല്ലാം ഇപ്പോൾ അറുതിവരുത്താനായി.
ജെയ്ഷെ മുഹമ്മദ് ഗ്രൂപ്പുകള്‍ മാത്രമാണ് കൃത്യമായ ഇടവേളകളില്‍ നുഴഞ്ഞുക യറുകയും അതിര്‍ത്തിക്കപ്പുറത്തുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ തീവ്രവാദികള്‍ പ്രദേശവാസികളാണ് എന്നതാണ് പ്രശ്‌നം. തീവ്രവാദികളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നു, അവര്‍ക്ക് വേണ്ട ആയുധങ്ങള്‍ എത്തിക്കുന്നു. ഇതെല്ലാം ചെയ്യുന്നത് പാക് അനുകൂല കശ്മീരികളാണ്.