ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയതിനു പിന്നിൽ സോണിയാ ഗാന്ധി- ബി ജെ പി

 

ന്യൂഡൽഹി/ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാൻ ലക്ഷ്യമിട്ടു നടന്ന ഗൂഢാലോചനക്ക് പിന്നിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന് ആരോപണം. ഇത് സംബന്ധിച്ച് ബി ജെ പിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഹമ്മദ് പട്ടേൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ അസ്ഥിരപ്പെടുത്താനും മോദിയെ രാഷ്ട്രീയമായി തകർക്കാനും പ്രവർത്തിച്ച ഇടനിലക്കാരൻ മാത്രമാണ്. പാർട്ടി വക്താവ് സംബിത് പാത്ര ന്യൂസ് ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സോണിയാ ഗാന്ധി ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കണമെന്നും പാർട്ടി വക്താവ് ആവശ്യപ്പെട്ടുണ്ട്.

കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേൽ നിർദേശിച്ചതിനെ തുടർന്ന് ആണ് നരേന്ദ്ര മോദിയെ കലാപക്കേസിൽ പ്രതിയാക്കാനായി ഗൂഢാലോചന നടന്നത്. കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേൽ നിർദേശിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇതിനായി മുപ്പതുലക്ഷം രൂപ തീസ്ത സെതൽവാദിന് പട്ടേൽ എത്തിച്ച് നൽകി.. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അഹമ്മദാബാദ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറഞ്ഞിരിക്കുന്നു. ടീസ്തയുടെ ജാമ്യഹർജിയെ കോടതിയിൽ എതിർക്കവെയാണ് ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന സത്യവാങ്മൂലം പോലീസ് നൽകിയിരിക്കുന്നത്.

ബി ജെ പിയുടെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ് പ്രതികരിച്ചത്. പട്ടേലിനെതിരായ ആരോപണങ്ങളിൽ അല്പംപോലും വാസ്തവം ഇല്ല എന്നാണ് കോൺഗ്രസ് നേതൃത്വംപറയുന്നത്. ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് മോദിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ടീസ്തയെയും മുൻ ഐ പി എസ് ഉദ്യോഗസ്ഥരായ ആർ ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും എസ്.ഐ.ടി അറസ്റ്റുചെയ്തിരുന്നു.

ഇതിനിടെ, മുൻ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിർദേശപ്രകാരമാണ് നരേന്ദ്രമോദിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടന്നതെന്ന് 2002ലെ ഗുജറാത്ത് കലാപക്കേസിലെ തെളിവുകൾ കെട്ടിച്ചമച്ചുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അഹമ്മദാബാദ് സെഷൻസ് കോടതിയെ അറിയിച്ചു. ടീസ്റ്റ് സർപ്പിച്ച ജാമ്യഹർജിയെ എതിർത്ത് നൽതിയ സത്യവാങ്മൂലത്തിലാണ് ഈ വിവിരങ്ങൾ ഉള്ളത്.

മുൻ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൽ നിന്ന് രണ്ടു തവണയായി ടീസ്റ്റ് 30 ലക്ഷം രൂപ കൈപ്പറ്റി. ഈ തുക കൈപ്പറ്റിയ ശേഷം രണ്ട് ദിവസത്തിന് ശേഷം, അഹമ്മദാബാദിലെ ഷാഹിബാഗിലെ സർക്യൂട്ട് ഹൗസിൽ വച്ച് പട്ടേലിൽ നിന്ന് 25 ലക്ഷം രൂപ കൂടി കൈപറ്റിയിരുന്നു. പോലീസ് എസ്‌ഐടി കോടതിയിൽ ഹാജരാക്കിയ സാക്ഷികളിലൊരാൾ പണം ‘ആക്ടിവിസ്റ്റി’ന് കൈമാറിയതായി സമ്മതിക്കുകയുണ്ടായി. അഞ്ചു ലക്ഷം ലഭിച്ചിരുന്നതായും അത് കലാപവുമായി ബന്ധപ്പെട്ട ദുരിതാശ്വാസത്തിനാണ് തുകയെന്നായിരുന്നു ടീസ്റ്റ പറഞ്ഞിരുന്നത്.

ഈ തുകയൊന്നും എന്നാൽ ദുരിതാശ്വാസപ്രവർത്തനത്തിന് വിനിയോഗിച്ചിട്ടില്ല. കലാപം നടന്ന് നാല് മാസത്തിന് ശേഷം ന്യൂ ഡൽഹിയിലെ വസതിയിൽ വെച്ച് സഞ്ജീവ് ഭട്ടിനൊപ്പം അഹമ്മദ് പട്ടേലിനെ ടീസ്റ്റ സെതൽവാദ് അണ്ടിരുന്നു. ഇതിനു തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയെ ഗൂഢാലോചന നടത്തി പ്രതിക്കൂട്ടിലാക്കിയതിന് പത്മശ്രീയും രാജ്യസഭാ സീറ്റും കോൺഗ്രസ് വാഗ്ദാനം ചെയതിരുന്നു. ഇതിന്റെ ഭാഗമായാണ് 2007ൽ അന്നത്തെ യുപിഎ സർക്കാർ ടീസ്റ്റ സെതൽവാദിനെ പത്മശ്രീ നൽകി ആദരിക്കുന്നത്. ജാവേദ് അക്തർ, ഷബാന ആസ്മി തുടങ്ങിയവർക്ക് തന്നേക്കാൾ മുൻഗണന നൽകി രാജ്യസഭ സീറ്റ് നൽകിയതിൽ അപ്പോൾ ടീസ്റ്റ അസ്വസ്ഥയായിരുന്നു. ഗുജറാത്ത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ തനിക്കാണ് പരിഗണന നൽകേണ്ടതെന്നു ടീസ്റ്റ കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. അന്വേഷണ സംഘം പറയുന്നു.