ചിഞ്ചു ഉണ്ണിയുമായി അടുത്തത് ഫേസ്ബുക്കിലൂടെ, ഗർഭിണിയായപ്പോൾ ബന്ധുക്കളുടെ നിർബന്ധത്തിൽ വിവാഹം

തിരുവനന്തപുരം തിരുവല്ലത്ത് 40 ദിവസം പ്രാമാ പിഞ്ചുകുഞ്ഞിനെ അച്ചൻ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ് റിപ്പോർട്ട്. നെടുമങ്ങാട് പനവൂർ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകൾ ശിവഗംഗയെയാണ് ഉണ്ണികൃഷ്ണൻ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ചിഞ്ചു തിരുവല്ലം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തിരുവല്ലം മഠത്തുനടയ്ക്ക് സമീപത്തെ ആറ്രിൽ നിന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചിഞ്ചുവിന്റെ ആദ്യ ഭർത്താവ് മരിച്ചപ്പോഴാണ് ഉണ്ണിുമായി ഫെയ്സ്ബുക്കിലൂ‌ടെ സൗഹൃദം തു‌ടങ്ങുന്നത്.ചിഞ്ചുവും ഉണ്ണികൃഷ്ണനും പ്രണയത്തിലായി.ഇതിനിടെ ചിഞ്ചു ഗർഭിണിയായി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ ചിഞ്ചു കുറച്ച്‌ മാസങ്ങൾക്ക് മുമ്ബ് ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടി. പൊലീസിന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലുണ്ടായ ഒത്തുതീ‌ർപ്പിനെ തുടർന്ന് ചിഞ്ചുവും ഉണ്ണികൃഷ്ണനും നെടുമങ്ങാട്ടേക്ക് പോയി.

എന്നാൽ ഉണ്ണികൃഷ്ണന്റെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ കടുത്ത അതൃപ്തിയായിരുന്നു. എങ്ങനെയും ഭാര്യയെ ഒഴിവാക്കണമെന്ന ചിന്തയായിരുന്നു ഉണ്ണികൃഷ്ണന്. കുഞ്ഞ് അതിനൊരു തടസമാകുമോ എന്ന ഭയമാണ് കൊലക്ക് കാരണമെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കാണാനില്ലെന്നും കാട്ടി ചിഞ്ചു തിരുവല്ലം പൊലീസിൽ പരാതി നൽകി. ചിഞ്ചുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസ് ഉണ്ണികൃഷ്ണനെ രാത്രി തിരുവല്ലത്തിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. പൊലീസ് ചോദ്യം ചെയ്യലിൽ കുഞ്ഞിനെ ഉപേക്ഷിച്ചതായി സമ്മതിച്ച ഉണ്ണികൃഷ്ണൻ വിശദമായ ചോദ്യം ചെയ്യലിലാണ് ആറ്റിലാണ് ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്തിയത്. ഉടൻ ഇയാളുമായി സ്ഥലത്തെത്തിയ പൊലീസ് ഫയർ‌ഫോഴ്സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.