തിരുവനന്തപുരം ലുലു മാൾ തീരദേശ നിയമം ലംഘിച്ചു, പാർവതി പുത്തനാർ കൈയ്യേറിയത് ഒഴിപ്പിച്ചു

തിരുവന്തപുരം ലുലു മാൾ നിർമ്മാണത്തിൽ ആക്കുളം കായലിന്റെ പ്രദേശങ്ങൾ കൈയ്യേറി എന്ന കൃത്യവും വ്യക്തവുമായ വിവരങ്ങൾ പുറത്ത്. ലുലുമാൾ നിർമ്മാണത്തിനായി ആക്കുളം കായലിന്റെ പരിസരവും പർവതി പുത്തനാറും മണ്ണിട്ട് നികത്തിയത് ഇപ്പോൾ ഒഴിപ്പിച്ചു.

പാർവതി പുത്തനാറിലൂടെയാണ്‌ നിർദ്ദിഷ്ട കൊല്ലം കോവളം ജലപത കടന്നു പോകേണ്ടത്. ജലപാതയുടെ വെള്ളം ഒഴുകേണ്ട വീതി 25 മീറ്ററും ഓരോ ഭാഗത്തും 5 മീറ്റർ വീതം അങ്ങിനെ 10 മീറ്റർ ഇരു ഭാഗത്തും ആവശ്യമാണ്‌. അതായത് 35 മീറ്റർ വീതി അവശ്യമാണ്‌ ജലപാതക്ക്. പാർവതി പുത്തനാറിനു 50 ലധികം മീറ്റർ വീതി മുമ്പ് ഉണ്ടായിരുന്നു. ഇതെല്ലാം നികത്തി എടുത്തു. ഇപ്പോൾ 35 മീറ്ററിൽ ജലപാത പണിയാൻ ഇൻ ലാന്റ് നാവിഗേഷൻ നടപടി തുടങ്ങിയപ്പോൾ പാർവതി പുത്തനാർ നികത്തിയതായി വ്യക്തമാവുകയായിരുന്നു. ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനത്തിനെതിരേ നേരത്തേ തന്നെ ഇൻ ലാന്റ് നാവിഗേഷൻ സ്റ്റോപ്പ് മെമ്മോ നല്കിയിരുന്നു. സ്റ്റോപ്പ് മെമ്മോ നിലവിലിരിക്കേ തന്നെ അധികാരത്തിന്റെ ആനുകൂല്യവും, കേന്ദ്ര കേരള സർക്കാരുകളിലുള്ള സൗഹൃദവും വയ്ച്ച് നിയമം ലംഘിച്ചും ഉത്തരവ് കാറ്റിൽ പറത്തിയും ലുലു മാൾ പണിയുകയായിരുന്നു

ലുലു കൈയ്യേറിയ ഭൂമിയിൽ കുറച്ച് എങ്കിലും തിരികെ പിടിച്ചിരിക്കുകയാണ്‌ ഇൻലാന്റ് നാവിഗേഷൻ. ലുലുമാളിന്റേതെന്ന് അവർ പറയുന്ന ഭൂമിക്ക് ഉള്ളിലേ നിർമ്മാണം നടക്കുന്ന സ്ഥലത്ത് കൂടി ഇൻലാന്റ് നാവിഗേഷൻ അളന്ന് തിരിച്ച് കല്ലിട്ടു. പാർവതി പുത്തനാറിന്റെ കൈയേറ്റ ഭാഗങ്ങൾ തിരികെ പിടിക്കുക എന്നതായിരുന്നു ഇൻലാന്റ് നാവിഗേഷന്റെ ലക്ഷ്യം. മാത്രമല്ല പിണറായി വിജയന്റെ കോവളം കൊല്ലം ജലപാത എന്ന സ്വപ്ന പദ്ധതി നടപ്പാക്കണം എങ്കിൽ ലുലുവിനെ ഒഴിപ്പിച്ചേ പറ്റൂ.