തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, മൂന്നു പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം; മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്(24)ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. സംഭവത്തില്‍ അരുൺ, സോളമൻ, അനീഷ് എന്നിങ്ങനെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവര്‍ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതാണ് തുടക്കം. ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു. ഈ സമയത്താണ് ശരതും അഖിലേഷും ഇവിടേക്ക് എത്തിയത്. രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാനായിരുന്നു ശരതിന്റെയും അഖിലേഷിന്റെയും ശ്രമം. പ്രതികൾ ബിയര്‍ കുപ്പ് പൊട്ടിച്ച് ശരതിനെയും അഖിലേഷിനെയും കുത്തി.

കാരാംകോട്ട്‌കോണം ക്ഷേത്രത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ സുഹൃത്തുക്കളുമായി ഇരിക്കുമ്പോഴായിരുന്നു മൂന്നു പേര്‍ ശരത്തിനെ ആക്രമിച്ചത്. സുഹൃത്തുക്കളായ ആദര്‍ശ്, അഖിലേഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റു.