ആളുമാറി പോലീസ് ഓട്ടോ ഡ്രൈവറുടെ നട്ടെല്ല് ചവിട്ടി പൊട്ടിച്ചു

തിരുവനന്തപുരം ഫോർട്ട് പോലിസ് സ്റ്റേഷനിൽ പാവപ്പെട്ട ഓട്ടോതൊഴിവാളിയായ ഉദയകുമാറിനെ ആളുമാറി പോലീസ് നട്ടെല്ല് ചവിട്ടി പൊട്ടിച്ചു, കരളിനും ഹാർട്ടിനും ചതവും മുറിവും പറ്റി, കസ്റ്റഡിയിലെടുത്ത് ഒരു ദിവസം മുഴുവൻ പോലീസുകാർ പോലീസ് മുറ പ്രയോ​ഗിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു . ആളുമാറി എന്നറിഞ്ഞപ്പോൾ പോലീസുകാർ സോറി പറഞ്ഞ് മരുന്ന് വാങ്ങാൻ 500 രൂപയും കൊടുത്ത് വിട്ടയക്കുകയായിരുന്നു, ദയപൊലും കാണിക്കാതെ വളരെ ക്രൂരമായാണ് പോലീസ് ഉദയകുമാറിനോട് പെരുമാറിയതെന്ന് വീട്ടുകാർ പറയുന്നു. അഞ്ഞൂറ് രൂപ കൊടുത്ത് പോലീസ് അപമാനിക്കുകയും ചെയ്തെന്ന് കുടുംബാം​ഗങ്ങൾ കർമ്മ ന്യൂസിനോട് പറഞ്ഞു.

അന്നുമുതൽ കുടുംബം മുഴുവൻ പട്ടിണിയിലാണ്, മകൻ കിടപ്പിലായതോടെ മരുന്നു പോലും വാങ്ങിക്കാൻ വകയില്ലെന്ന് അമ്മ കർമ്മ ന്യൂസിനോട് പറഞ്ഞു. ഈ അവസ്ഥ മറ്റൊരു കുടുംബത്തിനുമുണ്ടാകാൻ പാടില്ല. ഇതു പോലെ ​ഗുണ്ടായിസം കാണിക്കുന്ന പോലിസുകാർ കേരളത്തിൽ ഉണ്ടാകാൻ പാടില്ല. പോലിസുകാർക്ക് എന്റെ അവസ്ഥ മോശമാണെന്ന് മനസിലായെങ്കിലും അവർ ദയ കാണിച്ചില്ല. ആളുമാറിപ്പോയി ക്ഷമിക്കണമെന്ന് പോലിസുകാർ എന്റെ സഹപ്രവർത്തകരോട് പറഞ്ഞെന്ന് ഉദയകുമാറും പറയുന്നു.

മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോഴാണ് ശരീരത്തിന് പറ്റിയ പരിക്കിന്റെ വലിപ്പം മനസിലാക്കിയത്. പാവപ്പെട്ടവരാണോ കുടുംബത്തിനതിരെ ഇങ്ങനെ ചെയ്തത്, ഞങ്ങൾക്ക് നീതിവേണം അതിന് ഏതറ്റം വരെ പോകാനും തയ്യാറാണ്. ഓട്ടോറിക്ഷ പോലും പണയത്തിലാണ്. എന്താണ് ചെയ്ത തെറ്റെന്ന് ചോദിച്ചിട്ട് പോലും പോലിസുകാർ മറുപടി നൽകിയില്ല. ഇന്നലെ വേദന വന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി ടെസ്റ്റെ് ചെയ്തപ്പോൾ ഹാർട്ടിന് പ്രോബ്രം ഉണ്ടെന്ന് കണ്ടെത്തി. ഒരു ഇഞ്ചക്ഷന് ആറായിരം രൂപയോളം ചിലവുണ്ടെന്നും കുടുംബാം​ഗങ്ങൾ പറയുന്നു.