പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ കജൂരി ഖാസിലാണ്​ സംഭവം. പൊലീസ്​ സ്​റ്റേഷനിലേക്ക്​ ഫോണ്‍ വിളിച്ച ശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന്​ 22 കാരന്‍ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ്​ ഭീഷണിസ​ന്ദേശമെത്തിയത്​. ‘ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ​സന്ദേശം.

തുടര്‍ന്ന് ​ ​ന​ടത്തിയ അന്വേഷണത്തില്‍ കജൂരി ഖാസില്‍നിന്ന്​ സല്‍മാന്‍ എന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. ശേഷം പൊലീസ്​ സ്​റ്റേഷനില്‍ എത്തിച്ച്‌​ നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക്​ ജയിലില്‍ പോകാന്‍ ആഗ്രഹമുള്ളതിനാലാണ്​ ഭീഷണി സന്ദേശം അയച്ചതെന്ന്​ സല്‍മാന്‍ വെളിപ്പെടുത്തി.

നിരവധി കേസുകളില്‍ പ്രതിയായ ​ സല്‍മാന്‍ നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്​ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇന്‍റലിജന്‍സ്​ വൃത്തങ്ങളും സല്‍മാനെ ചോദ്യം ചെയ്യും.