രാമക്ഷേത്രം തകർക്കുമെന്ന ഭീഷണി, പോപ്പുലർ ഫ്രണ്ടുകാരെന്ന് കരുതുന്ന 3 പേർ കസ്റ്റഡിയിലായി

പട്ന . അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണിയെ തുടർന്ന് ബിഹാറിലെ മോത്തിഹാരിയിൽ പോപ്പുലർ ഫ്രണ്ടുകാരെന്നു സംശയിക്കുന്ന മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. രാമക്ഷേത്രത്തിൽ വിഗ്രഹം നിർമിക്കുന്നതിനു നേപ്പാളിൽ നിന്നുള്ള ശിലയുമായി വാഹനവ്യൂഹം മോത്തിഹാരി വഴി കടന്നു പോയ കഴിഞ്ഞ 31നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായത്.

മോത്തിഹാരിയിൽ കൗൻവൻ ഗ്രാമത്തിൽ എൻഐഎ റെയ്ഡ് നടത്തിയാണ് മൂന്നു പേരെ പിടികൂടിയിട്ടുള്ളത്. ഇവരെ എൻഐഎ, ഐബി ഉദ്യോഗസ്ഥർ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരുകയാണ്. കഴിഞ്ഞ ജൂലൈയിൽ പട്നയിൽനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി ഇവർക്കുള്ള ബന്ധവും പരിശോധിച്ചു വരുന്നു.