കശ്മീര്‍ അതിര്‍ത്തിയില്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേരെ ഭീകരാക്രമണം, മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ അനന്തനാഗില്‍ സെട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്(സി ആര്‍ പി എഫ്) നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാന്മാര്‍ക്കും ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും നാട്ടുകാരനും പരിക്കേറ്റു. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.

അനന്തനാഗിലെ കെ.പി. ചൗക്കിലാണ് വെടിവെപ്പുണ്ടായത്. സി.ആര്‍.പി.എപ് സംഘത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് ഭീകരര്‍ വെടിവെപ്പ് നടത്തി. അനന്തനാഗിലെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അര്‍ഷാദ് അഹമ്മദിനെ പരിക്കുകളോടെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.